കോട്ടയം കോടിമതയിലെ ചീട്ടുകളി കേന്ദ്രത്തിൽ നടക്കുന്നത് ബൗൺസ് കളി : ഒറ്റക്കളിയിൽ വിജയിക്ക് ലഭിക്കുന്നത് കാൽ ലക്ഷം രൂപ വരെ : ദിവസവും കളത്തിൽ മറിയുന്നത് 10 ലക്ഷം വരെ : ചീട്ടുകളി കളത്തിൽ പണമിറക്കുന്നത് കോട്ടയത്തെ ജുവലറി രംഗത്തെ പ്രമുഖനായ തമിഴ്നാട് സ്വദേശി അടക്കം മൂന്നു പേർ

കോട്ടയം : കോടിമതയിലെ ബഹുനില കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ചീട്ടുകളി കേന്ദ്രത്തിൽ നടക്കുന്നത് ബൗൺസ് കളി. ദിവസവും ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കളത്തിൽ കോട്ടയം നഗരത്തിലെ പ്രമുഖ ഒരു ഒരു ഗ്രാം തങ്കം വിൽപ്പന ജുവലറി ഉടമയായ തമിഴ്നാട് സ്വദേശി അടങ്ങുന്ന സംഘം ആണ് കളത്തിൻ്റെ പ്രധാന നടത്തിപ്പുകാരൻ. കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തെപ്പറ്റി ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചിങ്ങവനം പൊലീസ് സംഘം ഈ കേന്ദ്രത്തിൽ റെയ്ഡ് നടത്തി. എന്നാൽ , പൊലീസ് പരിശോധനയുടെ വിവരം നേരത്തെ ലഭിച്ചതോടെ ചീട്ടുകളി സംഘം പണം കളത്തിൽ നിന്ന് മാറ്റിയിരുന്നു. കോട്ടയം നഗരത്തിലെ പ്രമുഖ ഒരു ഒരു ഗ്രാം തങ്കം വിൽപ്പന ജുവലറി ഉടമയും നാട്ടകം കോട്ടയം സ്വദേശികളായ മൂന്ന് പേരും ചേർന്നാണ് ചീട്ടുകളി കേന്ദ്രം നടത്തുന്നത്.

Advertisements

മാസങ്ങളോളമായി ഈ കേന്ദ്രത്തിൽ ചീട്ടുകളിയും – ബൗൺസ് കളിയും നടക്കുന്നുണ്ട്. കോട്ടയം നഗരത്തിലെ പ്രമുഖ ഒരു ഒരു ഗ്രാം തങ്കം വിൽപ്പന ജുവലറി ഉടമ നടത്തുന്ന കളത്തിൽ , കോട്ടയം നഗരത്തിൽ പലിശയ്ക്ക് പണം നൽകുന്ന തമിഴ്നാട്ട്കാരായ ഇടപാടുകാരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ഒരു ദിവസം 8 മുതൽ പത്ത് ലക്ഷം രൂപ വരെയാണ് ചീട്ടുകളി കളത്തിൽ മറിയുന്നത്. ബൗൺസ് എന്ന പേരിൽ നടക്കുന്ന കളിയിൽ 75000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് വിജയിക്ക് ലഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രികാലങ്ങളിൽ നടക്കുന്ന കളി പൂർത്തിയാകുമ്പോൾ നടത്തിപ്പുകാർക്ക് രണ്ടും മുന്നും ലക്ഷം രൂപയാണ് ചീട്ടു മേശ ഇനത്തിൽ ലഭിക്കുന്നത്. നാട്ടകം പ്രദേശത്ത് തന്നെയുള്ള ആളുകളാണ് ചീട്ടുകളി കളം ഒരുക്കിയിരിക്കുന്നത്. ചീട്ട് മേശയിൽ പണത്തിന് പകരം ടോക്കൺ വച്ചാണ് കളി നടക്കുന്നത്. അതുകൊണ്ടു തന്നെ കളത്തിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയാൽ പണം ലഭിക്കാത്ത സാഹചര്യവും ഉണ്ട്. കളി നടക്കുന്ന കെട്ടിടത്തിന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന കാറിലാണ് പണം സൂക്ഷിച്ചിരിക്കുന്നത്. ഇത് കൂടാതെ മൂന്നു പേർ കളി നടക്കുന്ന കെട്ടിടത്തിന് പുറത്ത് മൊബൈൽ ഫോണുമായി കാവലും നിൽക്കുന്നുണ്ട്.

മദ്യം അടക്കമുള്ള ലഹരിയും വ്യാപകമായി ഇവിടെ വിതരണം ചെയ്യുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗിചുള്ള സംഘർഷങ്ങളും തർക്കങ്ങളും ഈ ചീട്ടുകളി കേന്ദ്രത്തിൽ പതിവാണ്. ഈ സാഹചര്യത്തിൽ ഈ കേന്ദ്രം ക്രമസമാധാന പ്രശ്നമായി മാറും എന്നാണ് ലഭിക്കുന്ന വിവരം.

Hot Topics

Related Articles