നെൽകർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി ഡി ജെ എസ് ധർണ്ണ കോട്ടയത്ത്

കോട്ടയം: ബി ഡി ജെ എസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെൽകർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടയം തിരുനക്കര സിവിൽ സപ്ലൈസ് ഓഫീസിന് മുൻപിൽ വരുന്ന ജൂൺ 9 രാവിലെ 10 മണിക്ക് ധർണ്ണ നടക്കും. കർഷകർ സംഭരിച്ച നെല്ലിന്റെ തുക ഉടൻ തീർപ്പാക്കുക,നെല്ലിന്റെ താങ്ങുവില സംസ്ഥാനം വർദ്ധിപ്പിക്കുക, വിവിധയിനം സബ്സിഡികൾ പുന:സ്ഥാപിക്കുക,വിള ഇൻഷ്വറൻസ് നടപ്പിലാക്കുക,താര (മോണിറ്റർ)സംവിധാനം നിർത്തലാക്കുക,കേന്ദ്ര സർക്കാർ പദ്ധതികളും സംസ്ഥാന സർക്കാർ വിഹിതവും നെൽ കർഷകർക്ക് നൽക്കുക തുടങ്ങിയ കർഷകരെ ബാധിക്കുന്ന വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബി ഡി ജെ എസ് ആവശ്യപ്പെടുകയാണ്. കോട്ടയം ജില്ലാ പ്രസിഡന്റ് എം പി സെൻ അധ്യക്ഷത വഹിക്കും. ധർണ്ണ സംസ്ഥാന ഉപാധ്യക്ഷൻ എ ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികൾ,ജില്ലാ ഭാരവാഹികൾ,മണ്ഡലം ഭാരവാഹികൾ,പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles