തലയോലപ്പറമ്പ്:
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധജന വിരുദ്ധ നയങ്ങൾക്കെതിരായി സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ജൂലൈ ഒൻപതിനു നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ കോട്ടയം ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം തീരുമാനിച്ചു. കെആർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു.
യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ.സുരേഷ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് റജിസക്കറിയ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ശെൽവരാജ്, ഏരിയ സെക്രട്ടറി ഡോ. സി.എം.കുസുമൻ,
സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം കെ.ബി. രമ, സി ഐ ടി യു ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. കെ.രമേശൻ,ഏരിയാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ഏരിയ പ്രസിഡന്റ്
എം.കെ.ഹരിദാസ്, നിർമ്മാണ തൊഴിലാളി യൂണിയൻ തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ്
ടി സി ഷൺമുഖൻ, ഏരിയ സെക്രട്ടറി
സി എം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.