തോട്ടകം:സി പി എം തോട്ടകം വെസ്റ്റ്, എൽപിഎസ് സംയുക്ത ബ്രാഞ്ച്കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം പഠനോപകരണ വിതരണം എന്നിവ നടത്തി.പ്രതിഭാസംഗമവും പഠനോപകരണ വിതരണോദ്ഘാടനവും സിപിഎം ജില്ലാ കമ്മറ്റി അംഗം അഡ്വ. കെ.കെ. രഞ്ജിത്ത് നിർവഹിച്ചു. സി പി എംബ്രാഞ്ച് സെക്രട്ടറി പി.ഒ. ഔസേഫ് അധ്യക്ഷത വഹിച്ചു.
Advertisements
യോഗത്തിൽഎസ് എസ് എസ് എൽസി പ്ലസ്ടു വിജയികളെ അനുമോദിച്ചു.
സംസ്ഥാനനാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക മുഖ്യ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അംഗം ഹൈമിബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗംറാണിമോൾ, പഞ്ചായത്ത് അംഗങ്ങളായ എസ്.ദേവരാജൻ, റോസിബാബു, സി പി എം തലയാഴം നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എം.അഭിലാഷ്, ലോക്കൽ കമ്മറ്റി അംഗം ജി. റെജിമോൻ,അനുരാജ്, റോഷൻ തുടങ്ങിയവർ പ്രസംഗിച്ചു.