കോട്ടയം മുണ്ടക്കയത്ത് റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തു

കോട്ടയം : മുണ്ടക്കയം ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി. കഞ്ചാവ് ചെടി പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനു വിന്റെ നേതൃത്വത്തിൽ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. 78 സെന്റീമീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.

Advertisements

പ്രതിയെ കണ്ടെത്തുന്നതിനായി ഈ സ്ഥലത്ത് വൈകുന്നേരങ്ങളിൽ വന്ന് പോകുന്നവരെയും, സ്ഥിരമായി കൂട്ടംകൂടുന്നവരെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നജീബ് പി എ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മധു കെ ആർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9447927927, 9400069510, 9400069518, 9496499299 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്നും, വിവരം അറിയിക്കുന്നവരുടെ പേരോ വിലാസമോ നൽകേണ്ടതില്ല എന്നും ഫോൺ നമ്പറുകൾ രഹസ്യമാക്കി വയ്ക്കുന്നതാണെന്നും പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ബി. ബിനു അറിയിച്ചു.

Hot Topics

Related Articles