അങ്കമാലി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സർജറി ക്യാമ്പുകൾക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം.
അപ്പോളോ അഡ്‌ലക്‌സിലെ ഡോക്ടർമാരായ റോയ് പി ജോൺ, ബിജു പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് യൂറോളജി ക്യാമ്പ് നടക്കുന്നത്. മൂത്രത്തിൽ കല്ല്, വൃക്കയിലെ മറ്റു തടസങ്ങൾ, പ്രോസ്‌റ്റേറ്റ് വീക്കങ്ങളും അനുബന്ധ പ്രശ്‌നങ്ങളും, മൂത്രനാളിയിലെ തടസം, കൂടാതെ പ്രോസ്‌റ്റേറ്റ്, വൃക്ക, മൂത്രസഞ്ചി, വൃഷ്ണങ്ങൾ എന്നിവിടങ്ങളിലെ കാൻസർ ഉൾപ്പെടെയുള്ള സർജറികൾ, വൃക്കയുമായി ബന്ധപ്പെട്ട മറ്റു ശസ്ത്രക്രിയകൾ തുടങ്ങിയവയ്ക്ക് യൂറോളജി ക്യാമ്പിൽ സേവനം ലഭ്യമാണ്. രജിസ്‌ട്രേഷനായി 8137974649 എന്ന നമ്പരിൽ ബന്ധപ്പെടാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാസ്‌ട്രോ എന്ററോളജി സർജറി ക്യാമ്പിന് ഡോ.മനോജ് അയപ്പത്, ഡോ.കാർത്തിക് കുൽശ്രേസ്ത എന്നിവർ നേതൃത്വം നൽകുന്നു. ഹെർണിയ, പിത്താശയം നീക്കം ചെയ്യൽ, ഫിഷർ, ഫിസ്റ്റുല, പൈൽസ്, വൻകുടൽ, ചെറുകുടൽ കാൻസർ മുതലായ എല്ലാ ഉദരസംബന്ധമായ ശസ്ത്രക്രിയകൾക്കും ഈ ക്യാമ്പ് പ്രയോജനപ്പെടുത്താം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും -9895823301.
മേൽ പറഞ്ഞ സർജറി ക്യാമ്പുകൾക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്. കൂടാതെ, കൺസൾട്ടേഷനും ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകൾക്കും 50 ശതമാനം ഇളവും ലഭിക്കും. ശസ്ത്രക്രിയകൾക്ക് കുറഞ്ഞ നിരക്കിൽ പ്രത്യേക പാക്കേജുകളും ലഭ്യമാണ്.