കറുകച്ചാൽ മാന്തുരുത്തിയിൽ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : മരിച്ചത് മാന്തുരുത്തി സ്വദേശി

കോട്ടയം ; കറുകച്ചാൽ മാന്തുരുത്തിയിൽ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ബൈക്ക് യാത്രികനായ
കാഞ്ഞിരപ്പാറ, കാരുവേലിയിൽ പുത്തെൻപുരയ്ക്കൽ തങ്കപ്പൻ(അനിയൻ) മകൻ ഗോപി കൃഷ്ണൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.00 മണിക്ക് കറുകച്ചാൽ മാന്തുരുത്തിയിലായിരുന്നു അപകടം.
സുഹൃത്തിനെ കറുകച്ചാലിൽ നിന്ന് കൊണ്ടുവരാൻ പോയപ്പോൾ അമിത വേഗത്തിൻ എത്തിയ ഇന്നോവ കാർ ബൈക്കിൽ ഇടിക്കുക ആയിരുന്നു. തൽക്ഷണം ഗോപികൃഷ്ണൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
മൃതദേഹം മല്ലപ്പള്ളി ആശുപത്രിയിൽ മോർച്ചറിയിൽ. ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തികരിച്ച് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Advertisements

Hot Topics

Related Articles