കോട്ടയം: സർക്കാരിന്റെ വിവിധ പദ്ധതികളിൽ ആകൃഷ്ടരായി വലിയ തുക വായ്പ എടുത്തു കൃഷി ഇറക്കിയ കർഷകർ കടക്കെണിയിൽ വീർപ്പുമുട്ടുകയാണ്. മീൻ വളർത്തൽ മൃഗ പരിപാലന മേഖലയിലാണ് കൂടുതൽ കർഷകർ കടക്കെണിയിലായത്. കൃത്യമായ പഠനങ്ങൾ നടത്താതെ പദ്ധതികൾ പ്രഖ്യാപിച്ചു കർഷകരെ ഇതിലേക്ക് ചാടിച്ചതിൽ ബദ്ധപ്പെട്ടു വകുപ്പുകൾക്ക് വലിയ പങ്ക് ഉണ്ട്.
ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മൽസ്യ സബദ് യോജന പദ്ധതി വഴി ലക്ഷകണക്കിന് കർഷകരാണ് വായ്പ എടുത്തു വിവിധ പദ്ധതികൾ ആരംഭിച്ചത്. ഇതിൽ പ്രധാനപ്പെട്ട പദ്ധതിയായിരുന്നു ബയോഫ്‌ലൊക്ക് പദ്ധതി. ഇതിൽ ചേർന്ന തൊണ്ണുറു ശതമാനം കർഷകരും കടക്കെണിയിലായി. പദ്ധതിയുടെ മറവിൽ വിപണിവിലയേക്കാൾ ഉയർന്ന വിലയ്ക്ക് നിർമ്മാണ സാമിഗ്രികൾ വിറ്റ് കച്ചവടക്കാരും അവരിൽ നിന്ന് കമ്മീഷൻ വാങ്ങി ചില ഉദ്യോഗസ്ഥരും നേട്ടവും ഉണ്ടാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃഗ പരിപാലന മേഖലയിൽ മിൽക്ക് ഷെഡ് ഡവലപ്‌മെന്റ് പ്രോഗ്രോം എന്നപേരിൽ നടപ്പാക്കിയ പദ്ധതിയും കർഷകരെ കടക്കെണിയിലാക്കി. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പശുക്കളെ വാങ്ങി വളർത്തുന്ന കർഷകർക്ക് ആണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചിരുന്നത്. ഇതിന്റെ മറവിൽ ഇടനിക്കാർ കർഷകരെ ചൂഷണം ചെയ്യ്തു ഗുണനിലവാരം ഇല്ലാത്ത പശുക്കളെ കർഷകർക്ക് നൽകി കേരളത്തിലെ ക്ഷീര മേഖലയെ തന്നെ തകർത്തു.
ഇതിനിടയിലാണ് സംസ്ഥാന സർക്കാരിന്റെ കർഷകരോടുള്ള അവഗണന സ0സ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ 2016 മാർച്ച് 31 ശേഷമുള്ള ഒരു അപേക്ഷ പോലു0 സ്വികരിച്ചിട്ടില്ല 2018ലെ പ്രളയവും തുടർന്നുണ്ടായ കൊവിഡ് മഹാമാരിയും കർഷകരുടെ നട്ടെല്ല് തകർത്തു വായ്പ എടുത്ത കർഷകരിൽ ബഹുഭൂരിപക്ഷവും ജപ്തി ഭീഷണിയിലാണ്. ഈ സാഹചരൃത്തിൽ 2022 മാർച്ച് വരെയുള്ള അപേക്ഷകൾ കർഷകരിൽ നിന്നു സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.