കോട്ടയം : കോട്ടയം മൂലവട്ടം സ്വദേശിയായ 19 വയസ്സുകാരി അക്സാ പി അനോജ് സുമനസ്സുകളുടെ സഹായം തേടുന്നു. കുട്ടിക്ക് 14 വയസ്സുള്ളപ്പോൾ മുതൽ ആരംഭിച്ചതാണ് രോഗങ്ങളാൽ ഉള്ള ബുദ്ധിമുട്ട്. അത് പിന്നീട് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ വരെ എത്തിനിൽക്കുന്നു. ചികിത്സയുടെ ഭാഗമായി പലരുടെയും സഹായത്താൽ ഏകദേശം 20 ലക്ഷത്തോളം രൂപ ഇപ്പോൾ തന്നെ ചികിത്സയ്ക്കായി ചെലവായി. ഇനിയും ആശുപത്രിയിൽ നിന്നും ഇറങ്ങണമെങ്കിൽ 20 ലക്ഷത്തോളം രൂപ അടക്കേണ്ട അവസ്ഥയിലാണ് കുടുംബം. കോട്ടയം മൂലവട്ടം പാറയിൽ അനോജ് കുമാറിന്റെയും ബിന്ദുവിന്റെയും ഒറ്റ മകളാണ് 19 വയസ്സ് ഉള്ള അക്സ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം ഇപ്പോൾ തിരുവല്ലയിലെ ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
മെയ് മാസം 29 ആം തീയതി ആയിരുന്നു കുട്ടിയുടെ മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയ. ഏകദേശം ഒരു വർഷത്തോളം ഉള്ള വിശ്രമമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കെഎസ്ആർടിസി ഡ്രൈവറായ പിതാവ് അനോജ് കുമാറിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും കുട്ടിയുടെ ചികിത്സയ്ക്കായി മുടക്കി കഴിഞ്ഞു. കുട്ടി ചികിത്സയിൽ ആയതുകൊണ്ട് ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയിലാണ് കുടുംബം.മരുന്നിനും, ബില്ലുകൾക്കും പൈസ കെട്ടിവെക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ കുടുംബം.അതിനാൽ തന്നെ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം ഇപ്പോൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
Aksa p manoj
അക്കൗണ്ട് നമ്പർ : 67368439066
IFSC : SBIN0070217 SBI,PALLOM
G PAY : 9778713532,9446389458