ലഗേജ് ടിക്കറ്റും യാത്രക്കാരനുമില്ല..! കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ കടത്തിയ 100 കിലോ കശുവണ്ടി പിടിച്ചെടുത്തു; കോട്ടയത്ത് നിന്നും കശുവണ്ടി പിടിച്ചെടുത്തത് കെ.എസ്.ആർ.ടി.സി വിജിലൻസ്

കോട്ടയം: ലഗേജ് ടിക്കറ്റോ, ഉടമസ്ഥനായ യാത്രക്കാരനോ ഇല്ലാത്തെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ കടത്തിയ 100 കിലോ കശുവണ്ടി കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം പിടിച്ചെടുത്തു. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേയ്ക്കു പോകുകയായിരുന്ന സ്വിഫ്റ്റ് ബസിനുള്ളിൽ മൂന്നു ചാക്കുകളിലായി കടത്തിയ 100 കിലോ കശുവണ്ടിയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്‌തേക്കും.

Advertisements

ഇന്നു പുലർച്ചെയാണ് കോട്ടയം ഡിപ്പോയിൽ എത്തിയ സ്വിഫ്റ്റ് ബസിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ബസിനുള്ളിൽ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരിക്കുന്ന ലഗേജ് കണ്ടെത്തിയത്. തുടർന്ന്, ഈ ലഗേജ് പരിശോധിച്ചപ്പോഴാണ് കശുവണ്ടിയാണ് എന്ന് കണ്ടെത്തിയത്. എന്നാൽ, കശുവണ്ടി സൂക്ഷിച്ചതിനു ലഗേജ് ടിക്കറ്റില്ലെന്നും, ലഗേജിനൊപ്പം യാത്രക്കാരനുണ്ടായിരുന്നില്ലെന്നും വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് കശുവണ്ടി പിടിച്ചെടുത്ത വിജിലൻസ് വിഭാഗം ഇത് സ്റ്റേഷൻ മ്ാസ്റ്ററുടെ ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കി നടപടിയ്ക്കും ശുപാർശന ചെയ്തിട്ടുണ്ട്.

Hot Topics

Related Articles