കോട്ടയം: കേരള സർകാർ മികച്ച ബി. ഡി. ഓ ആയി തെരഞ്ഞെടുത്തിരുന്ന എം കേ. ശശിയപ്പൻ്റെ അകാല നിര്യാണത്തിൽ അനുശോചി ക്കാൻ ജൂൺ 15 ഞായറാഴ്ച തിരുനക്കര എൻ എസ് എസ് കരയോഗത്തിൽ വൈകിട്ട് നാലിന് യോഗം ചേരും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ എ ഉദ്ഘാടനം ചെയ്യും. പാഞ്ചജന്യം ഭാരതം, കേരള ക്ഷേത്ര സമന്വയ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം, ആർ. ശങ്കർ സാംസ്‌കാരിക വേദി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ നേതാക്കളായആർ. ആർ. നായർ, ഡോ. എൻ. വി. നടേശൻ, കൊടശനാട് മുരളി, നാരായണ വർമ തമ്പുരാൻ, റവ.ഫാ . നെൽസൺ ചാക്കോ, സിന്ധു ചെലക്കാട് തുടങ്ങിയവർ പങ്കെടുക്കും. അഡ്വ ജി. ശ്രീകുമാർ അധ്യക്ഷത വഹിക്കും.
Advertisements