ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ കമ്മിറ്റി സൈനികരെ ആദരിച്ചു

പത്തനംതിട്ട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ രാജ്യത്തെ നടുക്കിയ പഹൽ ഗാം ഭീകരാക്രമണത്തിന്റെ മറുപടിയായി ഭാരതം നടത്തിയഭീകര വേട്ട ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായ സൈനികരെ ആദരിക്കുന്ന ചടങ്ങിൽ മേഖലാ പ്രസിഡന്റ് മുരളീധരൻ കോട്ടഅധ്യക്ഷത വഹിച്ചു.

Advertisements

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ് മോഹനൻ പിള്ള സൈനികൻ രതീഷ് നായരെയും ജില്ലാ സെക്രട്ടറി അനിൽ ഫോക്കസ്,ജില്ലാ വൈസ് പ്രസിഡന്റ് മുരളി ചിത്രയും സൈനികൻ നിതിന്റെ മാതാപിതാക്കളെയും ആദരിക്കുകയുണ്ടായി. യോഗത്തിൽ മേഖലാ സെക്രട്ടറി രാജേഷ് രാജവിഷൻ സ്വാഗതം ആശംസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ ജോയിൻ സെക്രട്ടറിയും മേഖലാ ഇൻ ചാർജ് കൂടിയായ സലീൽ ഫോട്ടോ പാർക്ക്, ജില്ലാ രക്തദാനക്കോർഡിനേറ്റർ അർച്ചന ശ്രീകുമാർ ഫോട്ടോ ക്ലബ് കോർഡിനേറ്റർ സുധീഷ് പ്രീമിയർ വനിതാ വിങ്ങ് കോഡിനേറ്റർ ശുഭ എസ് . മേഖല ട്രഷർ സാമു ഭാസ്കർ. എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. യോഗത്തിന് മേഖലാ ജോയിൻ സെക്രട്ടറി നിയാസ് മാന്നാർ നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles