കോട്ടയം നാട്ടകം പോർട്ട് റോഡിൽ അടക്കം മാലിന്യങ്ങൾ തള്ളി; തള്ളിയത് ബിരിയാണിയുടെ അവശിഷ്ടങ്ങൾ അടക്കം ; പരാതിയുമായി പൊതു പ്രവർത്തകർ രംഗത്ത്

കോട്ടയം: നാട്ടകം പോർട്ട് റോഡിലും സമീപത്തെ റോഡിലും ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധ സംഘം മാലിന്യങ്ങൾ തള്ളി. നാട്ടകം പോർട്ട് റോഡിനും നടുവിലും, മാർത്തോമാ പള്ളി റോഡിലുമാണ് റോഡിനു നടുവിൽ അടക്കം മാലിന്യം തള്ളിയത്. ബിരിയാണിയുടെ അവശിഷ്ടങ്ങൾ അടക്കം നടു റോഡിൽ തള്ളിയതോടെ അതിരൂക്ഷമായ ദുർഗ്ധനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. സിപിഎം നേതാവും പൊതുപ്രവർത്തകനുമായ സനൽ തമ്പിയുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്തത്. സംഭവത്തിൽ പരാതി നൽകുമെന്നും സനൽ തമ്പി അറിയിച്ചു.

Advertisements

ഞായറാഴ്ച രാത്രിയിലാണ് റോഡരികിൽ ബിരിയാണിയുടെ അവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം തള്ളിയത്. ചാക്കിൽക്കെട്ടി തള്ളിയ അവശിഷ്ടങ്ങൾ നടു റോഡിലേയ്ക്കു വരെ വീണതോടെ പ്രദേശമാകെ അസ്വസ്ഥത നിറഞ്ഞു. അതിരൂക്ഷമായ ദുർഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത്. റോഡിനു നടുവിൽ മാലിന്യം അടക്കം തള്ളിയതോടെ ഇതുവഴി കാൽനട പോലും ദുസ്സഹമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെയാണ് പ്രദേശവാസികൾ മുൻ നഗരസഭ കൗൺസിലറും സിപിഎം നേതാവുമായ സനൽ തമ്പിയെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് സനൽ തമ്പിയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ റോഡരികിലേയ്ക്കു മാറ്റിയിട്ടു. കനത്ത മഴയായതിനാൽ മാലിന്യം പൂർണമായും നീക്കം ചെയ്യാൻ സാധിച്ചില്ല. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് പരാതി നൽകുമെന്ന് മുൻ നഗരസഭ കൗൺസിലർ കൂടിയായ സനൽ തമ്പി പറഞ്ഞു.

Hot Topics

Related Articles