ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ആർദ്രത ഫെലോഷിപ്പ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 149 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമ്മോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗാന്ധിനഗർ എസ് എച്ച് ഒ ശ്രീജിത്ത് ടി ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. പ്രൊഫ ഡോ.സജീവ് ( എച്ച് ഒ ഡി നെഫ്രോളജി ഡിപ്പാർട്ട്മെൻ്റ് കോട്ടയം മെഡിക്കൻ കോളജ് ),വെ. റവ.കുര്യാക്കോസ് മാലിയിൽ കോർഎപ്പിസ്കോപ്പാ, ഡീ.ബേസിൽ തട്ടാറ, കുര്യാക്കോസ് വർക്കി, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 65 മാസം പൂർത്തീകരിച്ചു.
Advertisements