സ്വകാര്യ ബസുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മുൻ ജീവനക്കാരനെ മർദിച്ചതായി പരാതി; മർദനമേറ്റത് പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ദേവമാതാ ബസിന്റെ മുൻ ജീവനക്കാരന് ; പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി

കോട്ടയം: സ്വകാര്യ ബസുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മുൻ ജീവനക്കാരനെ ബസ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് മർദിച്ചതായി പരാതി. പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ദേവമാതാ ബസിലെ മുൻ ജീവനക്കാരൻ താമരക്കാട് സ്വദേശി ബെനറ്റിനെ യാണ് (29) ഒരു സംഘം ബസ് ജീവനക്കാർ ചേർന്ന് മർദിച്ചത്. ജൂൺ 17 ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്ക് രാമപുരത്ത് വച്ചാണ് ഒരു സംഘം ആക്രമിച്ചത്.

Advertisements

മാസങ്ങൾക്കു മുൻപ് ദേവമാതാ ബസും സെന്റ് റോക്കി ബസ് ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഘർഷത്തിലെ പരാതിക്കാരിൽ ഒരാളായിരുന്നു.ബെനറ്റ് ‘ സംഘർഷത്തെ തുടർന്ന് രണ്ടു ബസുകളും തമ്മിൽ ഇനി പ്രശ്‌നങ്ങൾ ഒന്നുമുണ്ടാക്കില്ലെന്നും പരസ്പരം ഐക്യത്തിൽ പോകുമെന്നും പാലാ ഡിവൈഎസ്പി ഓഫിസിൽ എഴുതി വച്ചിരുന്നു. ഇതേ തുടർന്നാണ് രണ്ട് ബസുകൾക്കും എതിരെ നടപടിയെടുക്കാതെ പൊലീസ് അയച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഈ സംഘർഷത്തിൽ ഉൾപ്പെട്ടതായി ആരോപിച്ചാണ് ഇന്നലെ ബെനറ്റിനെ സെന്റ് റോക്കി ബസിലെ ജീവനക്കാർ ചേർന്ന് മർദിച്ചത്. കൂത്താട്ടുകുളത്ത് ആശുപത്രിയിൽ പോയ ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ബെനറ്റ് അടുത്ത ദിവസം ആസുപത്രിയിൽ പോകേണ്ടതിന്റെ പരിശോധനകൾ നടത്തിയ ശേഷമാണ് ബെനറ്റ് മടങ്ങിയത്. ഇതിനിടെയാണ് ബെനറ്റ് സെൻ്റ് റോക്കി ബസിൽ കയറിയ വിവരം ഈ ബസിലെ ജീവനക്കാർ മുൻപുണ്ടായിരുന്ന ജീവന്ക്കാരെയും, ഗുണ്ടകളെയും വിളിച്ചു പറഞ്ഞതായാണ് ആരോപണം. തുടർന്ന് രാമപുരത്ത് വച്ച് ബെനറ്റിനെ ഈ സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും വിഗദ്ധ ചികിത്സകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ത

Hot Topics

Related Articles