ഇൻസ്റ്റ ഗ്രാമിൽ മെസേജ് അയച്ചു : ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു: രണ്ട് പേർ പിടിയിൽ

കോട്ടയം : ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. പേരൂർ, എം എച്ച് സി കോളനി, പുത്തൻപറമ്പിൽ വീട്ടിൽ വിഷ്ണുരാജ് ( കൊച്ചു വിഷ്ണു – 25 ), അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കോടതിപ്പടി ഭാഗത്ത് പറവേലി മറ്റത്തിൽ വീട്ടിൽ
എബിൻ ദേവസ്യ (30) എന്നീ പ്രതികളെയാണ് ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ. എസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

പ്രതികളുടെ കൂട്ടുകാരനായ ഷിഫാന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും പേരൂർ സ്വദേശിയായ യുവാവിന്റെ അനുജന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചത് യുവാവ് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ 17-06-2025 തീയതി പകൽ 1. 45 മണിക്ക് യുവാവിനെയും സുഹൃത്തിനെയും പേരൂർ പള്ളിക്കൂടം ഭാഗത്ത് വെച്ച് ഒന്നാംപ്രതി വിഷ്ണു തന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയും, രണ്ടാംപ്രതി എബിൻ തന്റെ കയ്യിലിരുന്ന ബ്ലൂടൂത്ത് സ്പീക്കർ ഉപയോഗിച്ച് പരാതിക്കാരന്റെ സുഹൃത്തിനെ തലക്ക് ഇടിച്ചു പരിക്കേൽപ്പിക്കുകയും, ഇരുവൃതികളും ചേർന്ന് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ കേസെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ എസ് ഐ മാരായ അഖിൽദേവ്,സുനിൽകുമാർ, റെജിമോൻ സി ടി , എ എസ് ഐ മാരായ പ്രീതിജ്, സന്ധ്യ പി എസ് , സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോഷ് എന്നിവ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഏറ്റുമാനൂർ പോലീസ് ഇരു പ്രതികളെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഈ കേസിലെ ഒന്നാംപ്രതി കൊച്ചു വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുരാജ് ഏറ്റുമാനൂർ (8 കേസ് ) ഗാന്ധിനഗർ(1) തിരുവല്ല(1) എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ്. എൻഡിപിഎസ് അടിപിടി ഉൾപ്പെടെ നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളാണ്. ഇയാളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതിലേക്കായി ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദിൻ്റെ നിർദ്ദേശപ്രകാരംസാമൂഹ്യവിരുദ്ധ പ്രവർത്തനം തടയൽ ഉദ്ദേശത്തോടെ 126 BNSS പ്രകാരം സബ് ഡിവിഷണൽ മജിസ്ട്രേട്ടിന് ൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles