എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി നിയമിതരായ പകരം ശുചീകരണ തൊഴിലാളികൾക്ക് സ്ഥിരം നിയമനം : 49 തൊഴിലാളികളെ സ്ഥിരമാക്കാൻ നഗരസഭ കൗൺസിൽ തീരുമാനം

കോട്ടയം: നഗരസഭയിൽ 2023 മുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി നിയമിതരായ പകരം ശുചീകരണ തൊഴിലാളികളെ നിലവിൽ വന്ന സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കുന്ന വിഷയം നഗരസഭ കൗൺസിലിന്റെ 18 /6 /2025 ചേർന്ന് കൗൺസിൽ യോഗത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ് 49 പകരം ശുചീകരണ തൊഴിലാളികളും ഇന്നുമുതൽ സ്ഥിരം ശുചീകരണ തൊഴിലാളികളായി മാറുന്നതാണ് കൗൺസിൽ തീരുമാനം ഗവർമെന്റ് അപ്പ്രൂവലിന് അയച്ചുകൊടുക്കുകയും ഗവൺമെന്റ് അപ്രൂവൽ ആയതിന് ലഭിക്കുകയും ചെയ്യുന്ന മുറയ്ക്ക് അവർക്ക് നഗരസഭയിൽ നിന്നും സ്ഥിരമാക്കിയുള്ള നിയമന ഉത്തരവ് നൽകുന്നതായിരിക്കും നഗരത്തിലെ ശുചീകരണം നഗരത്തിലെ ദുരന്തനിവാരണം നഗരപ്രദേശത്തിലെ എല്ലാ അടിയന്തര ഘട്ടങ്ങളിലും പ്രവർത്തിക്കുന്ന ഈ ജീവനക്കാർക്ക് അവരുടെ ജീവിതത്തിലെ ഒരു നിർണായകമായ ഭാഗ്യമാണ് ലഭിച്ചത് അവർക്ക് ജോലിയിൽ സ്ഥിരം ആകാൻ സാധിച്ചു ഒരു സ്ഥിരം സർക്കാർ ജീവനക്കാരനുള്ള എല്ലാ ആനുകൂല്യങ്ങളും എല്ലാ പരിരക്ഷയും ഇനിമുതൽ അവർക്ക് ലഭിക്കുന്നതാണ്

Advertisements

Hot Topics

Related Articles