കോട്ടയം : ലോക സംഗീത ദിനാഘോഷം, ജൂൺ 21 ശനി രാവിലെ 10 ന് കോട്ടയം പബ്ലിക് ലൈബ്രറി മിനി ഹാളിൽ കരോക്കെ ചലച്ചിത്ര ഗാനാലാപന മത്സരത്തിന്റെ ഫൈനൽ . ഉച്ചക്ക് 2 ന് ലോക സംഗീത ദിനാഘോഷത്തിന്റെ ഉദ്ഘാടനം മാതംഗി സത്യമൂർത്തി നിർവഹിക്കുന്നു. അധ്യക്ഷൻ എബ്രഹാം ഇട്ടിച്ചെറിയ. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സമ്മാനവിതരണം ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. സുരേഷ് കുറുപ്പ് (മുൻ എം എൽ എ, മുൻ എം പി), കലരാത്ന ആർട്ടിസ്റ്റ് സുജാതൻ,അഡ്വ. വി ബി ബിനു, ജോയ് തോമസ് ജൂബിലി, കോട്ടയം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിക്കും. തുടർന്ന് ആത്മ രാഗം (പാടിപതിഞ്ഞ ഗാനങ്ങൾ), അവതരണം ആത്മ പാട്ടുക്കൂട്ടം.
ജൂൺ 22 ഞായർ കെപിഎസ് മേനോൻ ഹാളിൽ വൈകിട്ട് 5 ന് സാംസ്കാരിക സമ്മേളനം. അധ്യക്ഷൻ കലാരത്ന ആർട്ടിസ്റ്റ് സുജാതൻ, ഉദ്ഘാടനം എബ്രഹാം ഇട്ടിച്ചെറിയ (പബ്ലിക് ലൈബ്രറി പ്രസിഡണ്ട്,കെ പി എൽ കൾച്ചറൽ സൊസൈറ്റി ചെയർമാൻ). ആത്മ ഗുരുശ്രേഷ്ഠ പുരസ്കാരം പത്മ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും, ആർട്ടിസ്റ്റ് കേശവൻ സ്മാരക പുരസ്കാരം മീനമ്പലം സന്തോഷ്, ബാബുജി ബത്തേരി, അൻസാർ ഇബ്രാഹിം എന്നിവർക്കും സഹകരണ രജിസ്ട്രേഷൻ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നൽകും. ലോക സംഗീത ദിന സന്ദേശം ഡോ. ഫാ. എം. പി ജോർജ് (കോർ എപ്പിസ്കോപ്പ). ആശംസ ജോഷി മാത്യു. നന്ദി ജൂൺ 22, 6 ന് അരങ്ങേറുന്ന ആത്മ സിംഫണി എന്ന സംഗീത പരിപാടിയിൽ കൈതപ്രം രചിച്ചതും സംഗീതം നൽകിയതുമായ ഗാനങ്ങൾ അദ്ദേഹം തന്നെ അവതരിപ്പിക്കുന്നു.
കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെ പി എൽ കൾച്ചറൽ സൊസൈറ്റിയും ആത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം, ജൂൺ 21,22തീയതികളിൽ

Advertisements