കാട്ടു പന്നിയാക്രമണത്തിൽ പരിക്കേറ്റ തൊഴിലാളി സ്ത്രീയെ റബർ ബോർഡ് അംഗം എൻ ഹരി സന്ദർശിച്ചു

പാമ്പാടി : റബർ തോട്ടത്തിലെ അടിക്കാട്  തെളിക്കുന്നതിനിടയിൽ കാട്ടുപന്നിയാക്രമണതിൽ പരിക്കേറ്റ. പാമ്പാടി   പൊത്തൻപുറം സ്വദേശിനി ഊട്ടിക്കുളം ജോമോൾ ജോണി (48)യെ റബ്ബർബോർഡംഗം എൻ ഹരി വീട്ടിലെത്തി സന്ദർശിച്ചു. നിയമനുസൃതം ചെയ്യാൻ കഴിയുന്ന എല്ലാ  സഹായവും  ചെയ്യുമെന്ന് ഹരി പറഞ്ഞു 

Advertisements

പുതുപ്പള്ളി റബർ ബോർഡ് ഗവേഷണ കേന്ദ്രത്തിന്റെ ഫാമിൽ  തിങ്കളാഴ്ച രാവിലെ ജോമോൾ ഉൾപ്പെടെ 12 പേരാണ് അടിക്കാട് തെളിക്കുന്ന ജോലിയിൽ ഉണ്ടായിരുന്നത്  ഇതിനിടയിൽ  മറഞ്ഞിരുന്ന കാട്ടുപന്നി ജോമോളെ  ആക്രമിക്കുകയായിരുന്നു ബാക്കിയുള്ളവർ ഓടി രക്ഷപെടുകയായിരുന്നു  തുടർന്നു മെഡിക്കൽകോളജിൽ ചികിത്സ തേടിയ ജോമോൾ  ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കാൽപാദത്തിൽ നാല് പൊട്ടലുണ്ട്. പ്രദേശത്ത് കുറുനരിയും മുള്ളൻപന്നികളുംഉണ്ടെങ്കിലും     ആദ്യമായാണ് കാട്ടുപന്നിയെ കാണുന്നതെന്നും ജോമോൾ പറഞ്ഞു.
കുറച്ചു മാസങ്ങൾക്കു ള്ളിൽ പാമ്പാടി, മീനടം, വടവാതൂർ പ്രദേശങ്ങളിൽ അഞ്ചോളം പേരെ  കാട്ടുപന്നിയാക്രമച്ചിരുന്നു  . കാട്ടുപന്നി ശല്യം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

Hot Topics

Related Articles