കൂരോപ്പട : ഗ്രന്ഥശാലാ സ്ഥാപകൻ പി.എൻ. പണിക്കരെ കൂരോപ്പട പബ്ലിക്ക് ലൈബ്രറിയിൽ വായനാ വേദിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു. താലുക്ക് ലൈബ്രറി കമ്മറ്റിയംഗം റ്റി.ആർ സുകുമാരൻ നായർ, വായനാ വേദി പ്രസിഡന്റ് ഗോപൻ വെളളമറ്റം, ഭാരവാഹികളായ ജി. ഹരികുമാർ, എം.പി ഗോപാലകൃഷ്ണൻ നായർ, എൻ. ഹരികൃഷ്ണൻ, അഭിലാഷ് മാത്യൂ, സി.എം വർക്കി, പി.എ ആന്റണി, രാജേന്ദ്രൻ തേരേട്ട് , ജോസഫ് കണ്ണാടിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements