കോട്ടയം: കോഴിക്കോട്ടെ പ്രവാസി മലയാളി തട്ടിപ്പുകാരൻ ഷാൻ സിംഗപ്പൂരിലും തട്ടിപ്പ് നടത്തിയതായുള്ള തെളിവുകൾ ജാഗ്രത ന്യൂസ് ലൈവിന്. സിംഗപ്പൂരിൽ ഒരു ലക്ഷം സിംഗപ്പൂർ ഡോളറിന്റെ തട്ടിപ്പ് നടത്തിയ ഇയാൾ കാനഡയിലേയ്ക്കു രക്ഷപെടുന്നത് തടയാൻ വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിംഗപ്പൂരിൽ തട്ടിപ്പിന് ഇരയായ കബോഡിയൻ സ്വദേശികൾ എംബസി അധികൃതർക്ക് നൽകിയ പരാതിയുടെ പകർപ്പ് ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ചു.
2022 ൽ സിംഗപ്പൂരിൽ ഷാൻ നടത്തിയ തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അന്ന് തട്ടിച്ചെടുത്ത പണം ഇതുവരെയും കംബോഡിയൻ സ്വദേശികൾക്ക് ഷാൻ നൽകിയിട്ടില്ലെന്ന് ജാഗ്രത ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം സിംഗപ്പൂർ ഡോളറുകളാണ് ഷാൻ ഇവരിൽ നിന്നും റിയൽ എസ്‌റ്റേറ്റ് ഇടപാടിന്റെ പേരിൽ തട്ടിയെടുത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ തട്ടിപ്പിന് ഇരയായ പ്രവാസി മലയാളി വ്യവസായികളോടെല്ലാം പറഞ്ഞ അതേ കഥ തന്നെയാണ് കംബോഡിയൻ സ്വദേശികളോടും ഇയാൾ സിംഗപ്പൂരിൽ വച്ച് പറഞ്ഞിരിക്കുന്നത്. 450 ഏക്കർ സ്ഥലം കച്ചവടം ചെയ്യുന്നതിനുള്ള നിക്ഷേപമായാണ് ഇവരോട് ഒരു ലക്ഷം യു.എസ്.ഡോളർ വാങ്ങിയത്. ഏതാണ്ട് 60 ലക്ഷത്തോളം ഇന്ത്യൻ രൂപയുടെ മൂല്യം വരുന്ന തുകയാണ് ഇത്. ഈ തുക റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുമെന്നും ഇതിൽ നിന്നും ലഭിക്കുന്ന ലാഭം അടക്കം ഇവർക്ക് നൽകുമെന്നുമായിരുന്നു വാഗ്ദാനം.
എന്നാൽ, പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ലാഭമോ, മുടക്ക് മുതലോ ഇവർക്ക് തിരികെ ലഭിച്ചില്ല. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കംബോഡിയൻ സ്വദേശികളുടെ സുഹൃത്തായ പ്രവാസി മലയാളിയെ ഷാൻ സമാന രീതിയിൽ പറ്റിച്ചതായി വ്യക്തമായത്. യുഎഇയിൽ വ്യവസായം നടത്തുന്ന മലയാളിയിൽ നിന്നും 306568 യുഎസ് ഡോളറാണ് അന്ന് ഷാൻ തട്ടിയെടുത്തതെന്ന് കംബോഡിയൻ സ്വദേശി കണ്ടെത്തി. തുടർന്ന് ഇയാൾ നടത്തിയ അന്വേഷണത്തിൽ ഷാൻ കാനഡലിയേക്കു രക്ഷപെടാൻ ശ്രമിക്കുന്നതായും കണ്ടെത്തി.
തുടർന്ന് ഇയാൾ ഷാനിന്റെ പാസ്‌പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി കനേഡിയൻ എംബസിയ്ക്ക് അയച്ച മെയിലിന്റെ വിശദാംശങ്ങൾ ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ചു. കേരളത്തിൽ തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും, മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും അടക്കം തന്റെ സുഹൃത്ത് വലയത്തിലുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഷാൻ കംബോഡിയൻ സ്വദേശികളെ വലയിലാക്കിയത്. ഇത്തരത്തിൽ ഷാനിന്റെ തട്ടിപ്പ് കെണിയിൽപ്പെട്ട കോട്ടയം സ്വദേശിയായ പ്രവാസി മലയാളി നൽകിയ പരാതിയിലാണ് ഇപ്പോൾ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, ജാഗ്രത ന്യൂസ് ലൈവ് വാർത്ത ചെയ്യുകയും ചെയ്തത്. ഈ വാർത്ത കണ്ടാണ് ഇതിനോടകം നിരവധിപേർ തട്ടിപ്പിന് ഇരയായത് സംബന്ധിച്ചുള്ള പരാതികൾ പുറത്ത് എത്തിച്ചത്. എന്തായിലും ഓരോ ദിവസവും കോഴിക്കോട് സ്വദേശിയായ ഷൈൻ നടത്തുന്ന തട്ടിപ്പിന്റെ പുതിയ പുതിയ കഥകളാണ് പുറത്ത് വരുന്നത്.