കോട്ടയം പൊൻപള്ളിയിൽ കഞ്ചാവുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു

കോട്ടയം : കളത്തിപ്പടി- പൊൻപള്ളി റോഡിൽ ആഞ്ഞിലിമൂട് ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തിവന്നിരുന്ന നാല് യുവാക്കളെ കഞ്ചാവ് സഹിതം കോട്ടയം എക്സൈസ് റേഞ്ച് ടീം പിടികൂടി. കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ നട്ടാശ്ശേരി കരയിൽ കളത്തിപ്പടി ഉണ്ണിക്കുന്ന് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ആദർശ് കെ പ്രസാദ്,(21), ഉണ്ണിക്കുന്ന് ഭാഗത്ത് ചെറുവള്ളി പറമ്പിൽ വീട്ടിൽ ആൽബിൻ അനിൽ,(21) , ഉണ്ണിക്കുന്ന് ഭാഗത്ത് പടമാട്ടുങ്കൽ വീട്ടിൽ ആന്റണി ജോസഫ് (20), ഉണ്ണിക്കുന്ന് ഭാഗത്ത് പടിഞ്ഞാറ്റേതിൽ വീട്ടിൽ അതുൽ പി എസ്,(24 ) എന്നിവർക്കെതിരെയാണ് എക്സൈസ് കേസെടുത്തിട്ടുള്ളത്. ഇവരുടെ പക്കൽ നിന്നും വിൽപ്പനയ്ക്കുവേണ്ടി പൊതികളാക്കി വെച്ചിരുന്ന 36 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

Advertisements

ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന ആളെക്കുറിച്ച് ഊർജ്ജിത അന്വേഷണം നടന്നുവരികയാണ്. ഇവരെ പിന്നീട് തുടർ നടപടികൾക്കായി പാമ്പാടി എക്സൈസ് റേഞ്ചിന് കൈമാറി. റെയിഡിൽ ദക്ഷിണ മേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡ്, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, കോട്ടയം റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി ജെ മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ് ഡി, രാഹുൽ പി ആർ , രാഹുൽ മനോഹർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles