അമേരിക്കൻ വ്യാപാര കരാർ ഇന്ത്യൻ കർഷകരെതകർക്കുമോ…?എബി ഐപ്പ് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി

അമേരിക്കൻ പ്രസിഡന്റ്‌ ട്രമ്പ് ഇറക്കുമതിക്കുള്ള താരിഫുകൾ പരിഷ്കരിച്ച് ആഗോള തലത്തിൽ പുതിയൊരു പ്രശ്നം സൃഷ്ടിച്ചിരിക്കുന്നു.
പുതിയ വ്യാപാര കരാറിന് 90 ദിവസം കാലാവധി നിശ്ചയിച്ചിട്ടുണ്ട്..
ആയതു ജൂലൈ 9 ന് അവസാനിക്കും.
കേന്ദ്ര സർക്കാർ കരട് രേഖ തയ്യാറാക്കുന്നു എന്നാണ് അറിയുന്നത്. ഇന്ത്യൻ കാർഷിക വിപണി ഒന്നാകെ തുറന്നു കൊടുക്കണമെന്നാണ് ട്രമ്പിന്റെ ആഗ്രഹം. ആയതിന് ഇറക്കുമതി ചുങ്കം ഇല്ലാതാക്കുകയോ കുറക്കുകയോ ചെയ്യണമെന്നതാണ്
ട്രമ്പിന്റെ വാശി.
ഇപ്പോൾ 10% മാണ് കുറഞ്ഞ തീരുവ.
ജൂലൈ
9 നു മുൻപായി ഇടക്കാല കരാർ ഉണ്ടാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം..
ബ്രിട്ടനുമായും ചൈനയുമായും അമേരിക്ക ധാരണയുണ്ടാക്കി കരാറുകൾ ഒപ്പിട്ടു.

Advertisements

2024 ൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി
8800 കോടി ഡോളറും ഇറക്കുമതി 4200 കോടി ഡോളറുമാണ്. 2030 ൽ 50000 കോടി ഡോളറായി ഉയർത്തണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
ജൂൺ 25 നു മുൻപേ ഇടക്കാല കരാർ ഉണ്ടാക്കുന്ന തിരക്കിലാണ് കേന്ദ്ര സർക്കാർ.
അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിന് 26% വും , കയറ്റുമതിക്ക്‌ 10% വുമാണ് ഇപ്പോഴത്തെ നിരക്ക്.

  1. കൃഷി , ക്ഷീര മേഖലകളെ സംരക്ഷിക്കാൻ ഇറക്കുമതിക്ക്‌ മിനിമം തുക നിശ്ചയിക്കുക.
  2. ക്വാട്ട ഏർപ്പെടുത്തുക
    ഇവയാണ് പ്രധാന ചർച്ച.
  3. ഇറക്കുമതി അളവിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന വ്യവസ്ഥക്ക് സ്വാതന്ത്ര വ്യാപാര കാരറിൽ
    ദീർഘകാലം നിലനിൽപ്പില്ല.
    എന്നാൽ
    അമേരിക്ക ആഗ്രഹിക്കുന്ന കാര്യങ്ങൾ:
  4. ഇറക്കുമതി
    നിയന്ത്രണ ങ്ങൾ
    എടുത്തു കളയുക.
  5. കാർഷിക വിപണി ഒന്നാകെ അമേരിക്കക്ക് തുറന്നു കൊടുക്കുക.
  6. കാർഷിക മേഖലയിൽ സർക്കാർ നിയന്ത്രണം പാടില്ല.
  7. അമേരിക്കയും ഇന്ത്യയും ഒരേ ചുങ്കം ഏർപ്പെടുത്തുക.
  8. ഇന്ത്യയിലെ അമേരിക്കൻ കമ്പനികളുടെ നികുതി ലഘുകരിക്കുക തുടങ്ങിയവയാണ്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമേരിക്കയുമായി കൂട്ടുകൂടി അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ കേന്ദ്ര സർക്കാർ ചെയ്ത കാര്യങ്ങളുടെ ഫലമായി ഇന്ത്യയിൽ മരുന്നുകളുടെ വില മൂന്നിരട്ടിയായി വർദ്ധിച്ചു എന്നത് നമുക്കുമുന്നിലുള്ള അനുഭവമാണ്..

  1. കാർഷിക വിഷയങ്ങളിൽ
    അമേരിക്കയും ഇന്ത്യയും
    തമ്മിലുള്ള വത്യാസങ്ങൾ..
  2. അമേരിക്കയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ ശരാശരി തീരുവ
    5.3% മാണ്.
    ഇന്ത്യയിൽ കർഷകരെ സംരക്ഷിക്കാൻ 150% വരെ താരിഫ് റേറ്റുകളുണ്ട്.
    അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ശരാശരി ഇറക്കുമതി
    തീരുവ 37.7 % മാണ്.
  3. അമേരിക്കൻ കർഷകന്റെ ശരാശരി കൃഷിഭൂമി 46 ഹെക്ടർ.
    ഇന്ത്യൻ കർഷകന്റെ ശരാശരി കൃഷിഭൂമി ഒരു ഹെക്റ്ററിൽ താഴെ മാത്രം.
  4. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി സാധനങ്ങൾ
    ബദാമ് , വാൽനട്ട് , പിസ്ത , ആപ്പിൾ , പയർ , സിന്തറ്റിക് റബ്ബർ , ക്ഷീരോൽപന്നങ്ങൾ , പരുത്തി , ചോളം , ഗോതമ്പ് എന്നിവയാണ്.
    ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി സാധനങ്ങൾ അരി , ചെമ്മീൻ , തേൻ , പച്ചക്കറി സത്ത്‌ , ആവണക്കെണ്ണ , കുരുമുളക് തുടങ്ങിയവയാണ്.
  5. അമേരിക്കയിലെ കാർഷിക മേഖല ഹൈടെക്കും
    വാണിജ്യ വൽക്കരിച്ചതുമാണ്.
    ഇന്ത്യയിൽ കൃഷി ഗ്രാമീണ കർഷകന്റെ ഉപജീവന മാർഗ്ഗവുമാണ്.
  6. അമേരിക്കയിൽ വൻ സബ്‌സിഡികൾ നൽകി കർഷകരെ ഗവൺമെന്റ് സംരക്ഷിക്കുന്നു.
    ഇന്ത്യയിൽ ചെറുകിട കർഷകനു സംരക്ഷണവുമില്ല , നിക്ഷേപശേഷിയും ഇല്ല. സ്വകാര്യ മേഖലയുടെ 6% നിക്ഷേപമേ കൃഷിയിലുള്ളു.
    ജലസേചന സൗകര്യങ്ങളുടെ അഭാവവും ഇന്ത്യയിലുണ്ട്.
  7. അമേരിക്ക
    ലോക വ്യാപാര കാരറിലെ നിബന്ധനകൾ പാലിക്കാറില്ല.
    ചീസിനു വില
    കുറഞ്ഞപ്പോൾ ഉയർന്ന വിലക്കു വാങ്ങി സംഭരിച്ചു കടലിൽ ഒഴുക്കി.
    അമേരിക്കൻ കർഷകരെ രക്ഷിക്കാൻ കാർഷിക വിഭവങ്ങളുടെ വില
    നിലനിർത്തിയും ,
    കയറ്റി അയക്കുവാൻ വെഗ്രത കാണിക്കുകയും ചെയ്യുന്നത് അവരുടെ കാർഷിക നയത്തിന്റെ
    പ്രതിഭലനമാണ്.
    2014 ൽ നടപ്പിലാക്കിയ ഫാം ബില്ലിന്റെ മറവിലാണ് വലിയ സബ്‌സിഡികൾ അമേരിക്ക നൽകുന്നത്.

കാർഷിക താരിഫ് കുറയ്ക്കുവാനും താങ്ങുവില കുറയ്ക്കുവാനും ജനിതക മാറ്റം വരുത്തിയ വിളകളും , പാൽ ഉൽപ്പന്നങ്ങളും നികുതി കുറച്ചും നികുതി രഹിതമായും ഇറക്കുമതി ചെയ്യുവാൻ കരാർ ഒപ്പിട്ടാൽ ഇന്ത്യയിലെ കർഷകനെ അമേരിക്കക്കു മുന്നിൽ ആവിശ്യമില്ലാതെ വെടിവെയ്ക്കുവാൻ പിടിച്ചു കൊടുക്കുന്നതുപോലെയാകും ഫലം.

കരാറുകൾ മൂലം പ്രതിസന്ധിയിലാകുന്ന
മേഖലകൾ

  1. ക്ഷീര മേഖല

ഈ മേഖലയിൽ ഇറക്കുമതി അനുവദിച്ചാൽ
90% വരുന്ന ഗ്രാമീണ കർഷകന്റെ പട്ടിണിക്കു പാസെടുക്കുന്നതിനു തുല്യമാണ്.
ആർ ഇ സി പി കരാറിൽ ഒപ്പിടുവാൻ കർഷക സംഘടനകളുടെ എതിർപ്പിൽ ഇന്ത്യ മുതിർന്നില്ല.
ലോകത്ത്‌ പാൽ ഉത്പന്നങ്ങൾ കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ചൈനയുമായി ഈ കാര്യത്തിൽ
കൊമ്പുകോർത്തെങ്കിലും ഇന്ത്യയിലേക്ക് പാൽപ്പൊടിയും പ്രോട്ടീൻ നീക്കം ചെയ്ത
മുട്ടപ്പൊടിയും വേറെ വിധത്തിൽ വന്ന്
ഇന്ത്യൻ വിപണി കീഴടക്കിയാൽ അത്ഭുതപ്പെടേണ്ടതില്ല.

  1. ഗോതമ്പ് , ചോളം , സോയബീൻ

2014 ൽ അമേരിക്കൻ സമ്മർദ്ദത്തിൽ ഗോതമ്പിന്റെ ഇറക്കുമതി ചുങ്കം കുറച്ചത് ഇന്ത്യൻ വിപണിയെ കുഴപ്പത്തിലാക്കി.
താരിഫ് നിരക്കു കുറച്ചാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകന്റെ കാര്യം ദയനീയമാകും.
2020 ജൂണിൽ ഇറക്കുമതി തീരുവ കുറച്ച് ചോളം അമേരിക്ക വലിയ തോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു.
ഇന്ന് വിപണി അവരുടെ കൈവശമാണ്.
ഇന്ത്യയിൽ ചോളകൃഷി താമസിക്കാതെ നിന്നുപോകും. സോയാബീൻ എണ്ണ ചൈനയിലേയ്ക്ക് ആയിരുന്നു അമേരിക്ക കൂടുതലായി അയച്ചിരുന്നത്.
ചൈന തടഞ്ഞതിനാൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സമ്മർദ്ദമുണ്ടാകും.
ഫലം പാമോയിലും
സോയാബീനും ഇന്ത്യയിലെ തേങ്ങ ഉൾപ്പെടെയുള്ള എണ്ണക്കുരുക്കളുടെ
വില ഇടിയും.

  1. ആപ്പിൾ , ബദാമ്

ഇവയുടെ തീരുവ കുറച്ചാൽ ജമ്മു കശ്മീർ , ഹിമാചൽപ്രദേശ് ,
ഉത്തരാഘണ്ട് ,
എന്നീ പ്രദേശങ്ങളിലെ കർഷകർ പ്രതിസന്ധിയിലാകും.

  1. പയർ വർഗ്ഗങ്ങൾ

പയറുവർഗ്ഗ കർഷകരെ സംരക്ഷിക്കാൻ 2018 ൽ ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടി. കടലക്ക്‌ 70% മറ്റുള്ളവയ്ക്ക് 50% ആക്കിയപ്പോൾ ഇന്ത്യൻ ഉത്പാദനവും
കയറ്റുമതിയും വർദ്ധിച്ചു.
ഇതിൽ കുറവുണ്ടായാൽ ഈ മേഖലയും പ്രശ്നത്തിലാകും.

  1. പരുത്തി

ഡബ്ലിയു റ്റി ഒ വ്യവസ്ഥകൾ കാറ്റിൽ പറത്തിക്കൊണ്ട്
പരുത്തിക്കു വൻ സബ്‌സിഡി അമേരിക്ക നൽകി കയറ്റുമതിയിൽ ലോകത്ത്‌ ഒന്നാം സ്ഥാനം നേടി.
എന്നാൽ ഉത്പാദനത്തിൽ ഇന്ത്യ ഒന്നാമതാണ്. പരുത്തിയെ കാർഷികോൽപ്പന്നമായി ഡബ്ലിയൂ റ്റി ഒ യിൽ നരസിംഹറാവു ഉൾപ്പെടുത്തിയതിനാൽ പരുത്തി കർഷകർ ഇന്നും നിലനിൽക്കുന്നു.
നികുതി കുറച്ചാൽ
ഫലം കർഷക
ആത്മഹത്യകളായി പരിണമിക്കും.

  1. കോഴി

കോഴിക്ക് 100% ഇറക്കുമതി തീരുവ ആയിരുന്നത് 26% മാക്കി. ഇനിയും അതില്ലാതാക്കാനാണ് ശ്രമം.
കോഴിയുടെ തുടഇറച്ചി അമേരിക്കയിൽ താല്പര്യം ഇല്ലാത്തതിനാൽ അതും മുട്ടയും
ഇറക്കുമതിക്കായിരിക്കും അവരുടെ നീക്കങ്ങൾ.

  1. കരിമ്പ്

പഞ്ചസാരയുടെ ഇറക്കുമതി
തീരുവ 100% മാണ്. അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്തു സാംസ്‌ക്കരിച്ചു നമ്മൾ കയറ്റി അയക്കുന്നുണ്ട്.
ഇതിന്റെ ഇറക്കുമതി തീരുവ 26% മാണ്.
പിന്നെ പൂജ്യം ആക്കിയാൽ ഡക്കാൺ പീഠഭൂമിയിലെ കർഷകർ പെരുവഴിയിലാകും.

  1. റബ്ബർ

സിന്തറ്റിക് റബ്ബർ
നികുതിരഹിതമായി ഇറക്കുമതി ചെയ്താൽ സ്വാഭാവിക റബ്ബറിന്റെ വിലയിലും വൻ തിരിച്ചടികൾ ഉണ്ടാകും. കേരളത്തിലെ ചെറുകിട കർഷകനെ ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണിത്..

  1. വിത്തുകൾ

വിത്തുകളുടെ
നിയന്ത്രണവും പേറ്റന്റുകളും കരാറിന്റ ഭാഗമാക്കിയാൽ അമേരിക്കൻ ആഗോള കുത്തകകളിലേക്ക് ഇന്ത്യയിലെ പാരമ്പരാഗതമായ
കൃഷിയെ നശിപ്പിക്കുവാൻ വിട്ടുകൊടുക്കുകയാവും ഫലം.
ഉരുളക്കിഴങ്ങു കർഷകനെ
രാജ്യാന്തര കുത്തകകൾ കോടതി കയറ്റിയ സംഭവങ്ങൾ നമുക്കുമുന്നിലുണ്ട്.

പുത്തൻ കരാറിന്റെ ഉള്ളുകളികൾ നമുക്കറിയില്ല.
കേന്ദ്ര സർക്കാർ ഏർപ്പെട്ടിരിക്കുന്ന
എല്ലാ കരാറുകളും കർഷകദ്രോഹമാണ്.
പുതിയ കരാർ എങ്ങനെയെന്ന് ഇന്ത്യാ ഗവണ്മെന്റ് രാഷ്ട്രീയ പാർട്ടികൾക്കും , കർഷക സംഘടനകൾക്കും , മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിച്ചു ചർച്ച ചെയ്യേണ്ടതുണ്ട്.
എന്നാൽ ഇവയെല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

അമേരിക്കൻ വാണിജ്യ കർഷകരോട് ഇന്ത്യൻ ചെറുകിട കർഷകർക്ക് മത്സരിക്കാനാവില്ല. അമേരിക്കൻ കർഷകന് ഇതു ബിസിനസ്സ് ആണെങ്കിൽ ഇന്ത്യൻ കർഷകന് കൃഷി അവന്റെ ജീവിതത്തിന്റെ നിലനിൽപ്പാണ്.
ലാഭത്തിൽ പ്രവർത്തിക്കുന്ന കർഷകനുപോലും ഇറക്കുമതി താരിഫിന്റെ പ്രശ്നത്തിൽ കഷ്ടത്തിലായേക്കും.

ലോകത്തിന്റെ മാറ്റങ്ങൾക്ക് അനുസൃതമായി
ഇന്ത്യക്ക്
മാറി നിൽക്കാനാവില്ലെങ്കിലും
ഇന്ത്യയിലെ ഭൂപ്രശ്നങ്ങൾ , വന്യമൃഗ ആക്രമണങ്ങൾ ,
വന നിയമങ്ങൾ , ഉത്പന്നങ്ങളുടെ വിലയിടിവ് , സംഭരിക്കുവാനുള്ള
ശക്തിക്കുറവ് , സർക്കാരിന്റെയോ രാഷ്ട്രീയ പാർട്ടികളുടെയോ സംരക്ഷണമോ , സഹായമോ ,
സമയമാ സമയങ്ങളിൽ
ഇടപെടാതിരിക്കൽ
തുടങ്ങിയ പ്രശ്നങ്ങളാൽ
ഇന്ത്യൻ ചെറുകിട കർഷകൻ കണ്ണുനീരിലും
നിരാശ്രയരായും നിൽക്കുകയാണ്.

സ്വാതന്ത്ര വ്യാപാര കരാർ എന്നാൽ വെറും താരിഫ് പരിഷ്ക്കരണങ്ങൾ മാത്രമല്ല , സേവനങ്ങൾ ,
നിക്ഷേപം ,
ബൗദ്ധിക സ്വത്തവകാശം ,
ഉത്ഭവനിയമങ്ങൾ , ഡിജിറ്റൽ വ്യാപാരം
തൊഴിൽ , പരിസ്ഥിതി മാനദണ്ഡങ്ങൾ , നഷ്ടപരിഹാര മാർഗ്ഗങ്ങൾ ,
സബ്‌സിഡികൾ തുടങ്ങിയവയെകുറിച്ചൊ ക്കെ ചിന്തിക്കേണ്ടി യിരിക്കുന്നു.
ഇവയൊക്കെ സങ്കീർണ്ണവും വലിയ പ്രശ്നങ്ങളുമാണ്.

സംസ്ഥാന സർക്കാരിന്റെ
ഡബ്ലിയു റ്റി ഒ സെൽ ഇത്തരം വിഷയങ്ങൾ പഠിക്കുന്നുണ്ടോ..?
ഇത്തരം കരാറുകളുടെ മറവിൽ ആഭ്യന്തര വിപണി മാത്രമല്ല അമേരിക്കയുടെ ലക്ഷ്യം.
സർക്കാർ സംഭരണം ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ ചതിക്കുഴികളിൽ ഇന്ത്യയെ വീഴ്ത്തി ഇന്ത്യൻ കർഷകരെ പാപ്പരാക്കും.

ഈ പ്രശ്നങ്ങൾ
ചർച്ച ചെയ്യാനും പ്രതികരിക്കുവാനും കർഷകരെ
പ്രബുദ്ധരാക്കുവാൻ രാഷ്ട്രീയ നേതൃത്വവും
ജന പ്രതിനിധികളും ഉണർന്നേ മതിയാകു. അല്ലെങ്കിൽ ഇന്ത്യ ഇതുവരെ ഉണ്ടാക്കിയ കാർഷിക വിപ്ലവഫലങ്ങളെ തല്ലിത്തകർത്ത്‌ ഇന്ത്യൻ കർഷകരെ അടിമകളും പട്ടിണിക്കാരും ആക്കുവാനുള്ള അമേരിക്കൻ കുതന്ത്രങ്ങളെ ചെറുക്കുവാൻ
നാം തയ്യാറാകണം. ആയതിനു ജനകീയ മുന്നേറ്റം അനിവാര്യമാണ്.
ഇതു ജീവിക്കാനുള്ള കർഷകന്റെ
ചെറുത്തുനിൽപ്പാണ്.
നിങ്ങൾ പങ്കാളികളാകണം
ഉടൻ പ്രതികരിക്കണം.

Hot Topics

Related Articles