കോട്ടയം കോടിമത നാലു വരിപ്പാതയിലെ കാടുകൾ വെട്ടിത്തെളിച്ചു; കാട് വെട്ടിത്തെളിച്ചത് നഗരസഭ കൗൺസിലർ അഡ്വ.ഷീജ അനിലിന്റെ നിർദേശത്തെ തുടർന്ന്

കോട്ടയം: കോടിമതല നാലുവരിപ്പാതയിൽ വാഹനയാത്രക്കാരുടെ കാഴ്ച മറച്ച് നിന്നിരുന്ന കാട് വെട്ടിത്തെളിച്ചു. നഗരസഭ അംഗം അഡ്വ.ഷീജ അനിലിന്റെ നിർദേശത്തെ തുടർന്ന് നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിലാണ് റോഡരികിലെ കാട് വെട്ടിത്തെളിച്ചത്. റോഡരികിൽ ഒരാൾ പൊക്കത്തിൽ അടക്കം കാട് വളർന്ന് നിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേ തുടർന്ന് യാത്രക്കാർക്ക് അപകട ഭീതിയും നിലനിന്നിരുന്നു. ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ ഏറെയും ഭീതിയിലായിരുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ കാട് വളർന്നു നിൽക്കുന്നതു സംബന്ധിച്ചു നഗരസഭ കൗൺസിലറോട് പരാതിപ്പെട്ടത്. തുടർന്ന് നഗരസഭ ജീവനക്കാരെ വിളിച്ചു വരുത്തി കൗൺസിലർ അഡ്വഷീജ അനിൽ കാട് വെട്ടിത്തെളിയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles