ജിയോളജി ജില്ലാ ഓഫീസ് മാർച്ച് നടത്തി

ഭാരതീയ നാഷണൽ ജനതാദൾ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ക്വാറികളുടെ അനധികൃത പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നും നെൽവയലുകളും,
ചതുപ്പുനിലങ്ങളും, തണ്ണീർതടങ്ങളും, തോടുകളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു
കൊണ്ട് നടത്തിയ ജിയോളജി ജില്ലാ ഓഫീസ് മാർച്ച് സംസ്ഥാന ട്രഷറർ ജേക്കബ് തോമസ്
തെക്കേപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മധു ചെമ്പുകുഴി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന
ജനറൽ സെക്രട്ടറി മനോജ് കൊട്ടാക്കര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി
ശാന്തിജൻ ചരകുന്നേൽ, ഷാജി മാമ്മൂട്ടിൽ, നിതിൻ ജേക്കബ് ജോർജ്ജ്, ആനന്ദൻ
കോന്നിയുർ, ജയ്സൺ ഉദുംകുഴി എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.