കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് കടപ്ലാമറ്റം മാറിടം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ

കോട്ടയം: രാമപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു. രാമപുരം പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കടപ്ലാമറ്റം മാറിടം വലയംകണ്ടത്തിൽ പുരുഷോത്തമദാസിന്റെ മകൻ വി.പി സുരേഷ്‌കുമാറാ(39)ണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് ഇദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Advertisements

Hot Topics

Related Articles