കോട്ടയം തിരുവാറ്റ വാരിശേരിയിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് മീൻ കടയിലേയ്ക്ക് ഇടിച്ചു കയറി; മീൻ വാങ്ങാൻ എത്തിയവർക്ക് അടക്കം മൂന്നു പേർക്ക് പരിക്ക്

കോട്ടയം: തിരുവാറ്റ വാരിശേറിയിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി. മീൻ വാങ്ങാൻ എത്തിയവർ അടക്കം മൂന്നു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ പിക്കപ്പ് നിയന്ത്രണം നഷ്ടമായി കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കടയിൽ മീൻ വാങ്ങാൻ എത്തിയ രണ്ടു പേർ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles