വൈദ്യുതി ബദ്ധമില്ലാത്ത കേരളത്തിൽ ഏക ഭക്ഷ്യ ഭദ്രത സംഭരണ ശാല : കോട്ടയം അമയന്നൂർ എൻ എഫ് എസ് എ കേന്ദ്രം സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

കോട്ടയം : വൈദ്യുതി ബദ്ധമില്ലാത്ത കേരളത്തിൽ ഏക ഭക്ഷ്യ ഭദ്രത സംഭരണ ശാലയായ കോട്ടയം അമയന്നൂർ എൻ എഫ് എസ് എ കേന്ദ്രം സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിയ്ക്കാൻ അധികൃതർ തയ്യാറാകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി
കെ.കെ ശിശുപാലൻ
ആവശ്യപ്പെട്ടു.
വൈദ്യുതി ഇല്ലാത്തതു മൂലം താലൂക്കിലെ റേഷൻ കടകളിലേക്കുള്ള വാതിൽപ്പടി വിതരണം അട്ടിമറിക്കുന്ന കരാറുകാരുടെ നടപടി അവസാനിപ്പിക്കണം
താലൂക്ക് പ്രസിഡൻ്റ്
ലിയാക്കത്ത് ഉസ്മാൻ
അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് ബാബു ചെറിയാൻ,
താലൂക്ക് ജനറൽ സെക്രട്ടറി ജിമ്മി തോമസ്
ജില്ലാ വൈസ് പ്രസിഡൻ്റ് രാജു പി കുര്യൻ , സെക്രട്ടറി ദിലിപ് കുമാർ ,താലൂക്ക് ഭാരവാഹികളായ ബോബൻ റ്റി കുര്യൻ
അരവിന് പി.ആർ
ഗോപകുമാർ എന്നിവർ
പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles