കടുത്തുരുത്തി:
കടുത്തുരുത്തി ഗവൺമെന്റ് ലൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് തല ലഹരി വിരുദ്ധ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻകാല ഉദ്ഘാടനം നിർവഹിച്ചു.
Advertisements
പഞ്ചായത്ത് പ്രസിഡണ്ട് എൻ ബി സ്മിത അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ജിൻസി എലിസബത്ത്, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഡോക്ടർ യു ഷംല, വാർഡ് മെമ്പർമാരായ ശാന്തമ്മ രമേശൻ,സുമേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലഹരിക്കെതിരെ കുട്ടികളുടെ ഫ്ലാഷ് മോബും,കുട്ടികൾ സ്കൂളിൽ ലഹരി വിരുദ്ധ ചിത്രവും വരച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസ്തുത ചടങ്ങിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ്സസ് ലീഗ് കടുത്തുരുത്തി യൂണിറ്റ് പ്രതിനിധികളായ സാബു ജോസഫ്, തോമസ് മാത്യു, കെ ഡി സോമൻ, ടിപി ജോർജ്, ജോസഫ്, ജെയിംസ് മാത്യു,ജോളി ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.