കവിയൂര്‍ ഇലവിനാല്‍ പാറക്കുളത്തില്‍ വീണ വയോധികന്‍ മരിച്ചു; മൃതദേഹം കണ്ടെടുത്ത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍; വീഡിയോ കാണാം

പത്തനംതിട്ട: കവിയൂര്‍ ഇലവിനാല്‍ നെടുമ്പാറയില്‍ പാറക്കുളത്തില്‍ വീണ വയോധികന്‍ മരിച്ചു. പച്ചംകുളത്ത് വീട്ടില്‍ പി.സി തോമസ് (77)ആണ് മരിച്ചത്. കന്നുകാലി കര്‍ഷകനായ ഇദ്ദേഹം തൊഴുത്തും മറ്റും വൃത്തിയാക്കിയ ശേഷം കൈകഴുകാന്‍ വീടിന് സമീപത്തുള്ള പാറക്കുളത്തിലേക്ക് പോയതായിരുന്നു. ഏറെ നേരമായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തോമസിനെ കാണാനില്ലെന്ന് മനസ്സിലായത്. കാല്‍ തെന്നി പാറക്കുളത്തില്‍ വീണതാകാം എന്നാണ് സംശയിക്കുന്നത്. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.

Advertisements

മഴകൂടുതല്‍ ലഭിച്ചത് കാരണം പാറക്കുളത്തില്‍ വെള്ളം കൂടുതലായിരുന്നു. ലീഡിങ്ങ് ഫയര്‍മാന്‍ സുന്ദരേശന്‍ നായരുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തോമസിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Hot Topics

Related Articles