വൈക്കം:ഗ്രാമത്തിലെ ദുരാചാരങ്ങൾ അവസാനിപ്പിക്കാനെത്തിയ ശ്രീനാരായണഗുരു വിശ്രമിക്കാൻ ഉപയോഗിച്ചചാരുകസേര വൈക്കംഉല്ലല ഓംകാരേശ്വരംക്ഷേത്രത്തിന് ചെറിയാന്തറ കുടുംബം കൈമാറും.104 വർഷമായി ചെറിയാന്തറ ഭവനത്തിലെ അറയിൽ വിളക്കു കൊളുത്തി പരിപാവനമായി സൂക്ഷിച്ചു വരുന്ന ചാരുകസേരയാണ് ശ്രീ നാരായണ ഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഓംകാരേശ്വരം ക്ഷേത്രത്തിന് സമർപ്പിക്കുന്നത്.
തലയാഴംചേത്തുരുത്തിൽ അന്ധവിശ്വാസവും ദുരാചാരങ്ങളും ഗ്രാമവാസികളുടെ ജീവിതം ദുരിതപൂർണമാക്കിയപ്പോൾ ചെറിയാന്തറ കേശവന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ശ്രീനാരായണ ഗുരുവിനെ ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി.1921 ജനുവരി 21ന് ചെമ്മനത്തുകരശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുവിനെ ചെറിയാന്തറ കേശവന്റെ നേതൃത്വത്തിൽ ചെന്തുരുത്തിലേയ്ക്ക് കൊണ്ടുപോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്തുരുത്തിലെത്തിയ ശ്രീനാരായണഗുരു പ്രദേശത്തെ കാടുപിടിച്ച പ്രദേശം വെട്ടിത്തെളിപ്പിച്ചു ദുരാചാരങ്ങൾ അവസാനിപ്പിച്ചു. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും തലയാഴംചേന്തുരുത്തിൽ സർപ്പാരാധന പുന സ്ഥാപിക്കപ്പെട്ടില്ല. ചെറിയാന്തറ ഭവനത്തിൽ ശ്രീനാരായണ ഗുരു വിശ്രമിച്ച ചാരുകസേര കുടുംബാംഗങ്ങൾ ഭവനത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സ്ഥാപിച്ച് പൂജിച്ചു വരികയായിരുന്നു. കുടുംബത്തിലെ മൂന്നാം തലമുറ ഗുരുദേവനുപയോഗിച്ച ചാരുകസേര കൂടുതൽ പേർക്ക് ദർശിക്കാൻ ക്ഷേത്രത്തിനു നൽകുന്നത് അഭികാമ്യമാണെന്ന വിശ്വാസത്തിലാണ് കൈമാറാൻ തീരുമാനിച്ചതെന്ന് കുടുംബാംഗം സന്ധ്യ പറയുന്നു.
ചാരുകസേര ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്,പ്രീജു കെ. ശശി, ഓംകാരേശ്വരം ദേവസ്വംഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ചെറിയാന്തറകമലാക്ഷി മന്ദിരത്തിലെത്തി.ജൂലൈ മൂന്നിന് രാവിലെ 10ന് യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷിന്റെ നേതൃത്വത്തിൽ ചെറിയാന്തറകമലാക്ഷി മന്ദിരത്തിൽ നിന്ന് ചാരുകസേര ഏറ്റുവാങ്ങി ഓംകാരേശ്വരം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.