കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം: 100 ഏക്കർ സ്ഥലത്ത് ഒന്നിച്ചു വിരിഞ്ഞ ആമ്പല്‍പ്പൂക്കള്‍ ആസ്വദിക്കാനായി മലരിക്കലിലേയ്ക്ക് കിടിലൻ ട്രിപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്‍ ദീർഘദൂര യാത്രികർക്കായി പുതിയ പാക്കേജുകള്‍ പുറത്തിറക്കി.ഇക്കോ ടൂറിസം സെന്ററായ പൊലിയം തുരുത്ത്, പാലക്കാട് അട്ടപ്പാടി മേഖലയിലെ ഓക്‌സി വാലി എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ ട്രിപ്പുകള്‍. പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, കോട്ടയം, തൃശൂർ നാലമ്ബല തീർഥാടനങ്ങളും ജൂലൈ മാസ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisements

100 ഏക്കർ സ്ഥലത്ത് ഒന്നിച്ചു വിരിഞ്ഞ ആമ്ബല്‍പ്പൂക്കള്‍ ആസ്വദിക്കാനായി ചാർട്ട് ചെയ്ത മലരിക്കല്‍ യാത്ര ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് ആരംഭിക്കും. ഹില്‍പാലസ് മ്യൂസിയം, കൊച്ചരീക്കല്‍ ഗുഹാ ക്ഷേത്രം, അരീക്കല്‍ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരക്ക് 890 രൂപ. ഇല്ലിക്കല്‍ കല്ല് -ഇലവീഴാപൂഞ്ചിറ യാത്രയും അന്നേദിവസം ഉണ്ടായിരിക്കും. രാവിലെ അഞ്ചിന് ആരംഭിച്ച രാത്രി 10 മണിക്ക് അവസാനിക്കുന്ന യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ ആറ്, 20 ദിവസങ്ങളിലെ വാഗമണ്‍ യാത്രയ്ക്ക് 1020 രൂപയാണ് നിരക്ക്. ബസ് യാത്ര ചാർജിന് ഒപ്പം ഉച്ചഭക്ഷണം കൂടി പാക്കേജില്‍ ഉള്‍പ്പെടും. ജൂലൈ 10, 18, 30 ദിവസങ്ങളില്‍ ഗവി യാത്ര ചാർട്ട് ചെയ്തിട്ടുണ്ട്. 1750 രൂപയാണ് നിരക്ക്. പാക്കേജില്‍ അടവി കുട്ടവഞ്ചി സവാരി, എല്ലാ പ്രവേശന ഫീസുകളും, ഗൈഡ് ഫീ, ഗവി ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടും. ജൂലൈ 12ന് മൂന്നാർ, പൊന്മുടി, മലരിക്കല്‍ യാത്രകളാണുള്ളത്. ഒരു ദിവസത്തെ താമസം, ജീപ്പ് സഫാരി, ഉച്ചഭക്ഷണം ഉള്‍പ്പടെ 2380 രൂപയാണ് നിരക്ക്.

ജൂലൈ 13ന് മംഗോ മെഡോസ്, കന്യാകുമാരി എന്നിങ്ങനെ രണ്ട് യാത്രകള്‍ ഉണ്ടായിരിക്കും. മാംഗോ മെഡോസ് പ്രവേശനഫീ, രണ്ട് നേരത്തെ ഭക്ഷണം ഉള്‍പ്പെടെ 1790 രൂപയാണ് നിരക്ക്. കന്യാകുമാരി യാത്ര രാവിലെ 4.30ന് ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചശേഷം കന്യാകുമാരിലെത്തി സൂര്യാസ്തമയശേഷം മടങ്ങുന്ന യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്. കാസർഗോഡ് ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം പൊലിയം തുരുത്ത് ഇക്കോ സെന്ററും സന്ദർശിക്കുന്ന യാത്ര ജൂലൈ 16 ന് വൈകിട്ട് ഏഴിന് കൊല്ലത്തു നിന്നും ആരംഭിക്കും. പ്രവേശന ഫീസുകള്‍ ഒരു ദിവസത്തെ ഭക്ഷണം എന്നിവ ഉള്‍പ്പടെ 3860 രൂപയാണ് നിരക്ക്.

പഞ്ചപാണ്ഡവരാല്‍ പ്രതിഷ്ഠിതമായ അഞ്ച് മഹാവിഷ്ണു ക്ഷേത്രങ്ങളും ആറന്മുള വള്ളസദ്യയും ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ ജൂലൈ 17, 28 എന്നീ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. 910 രൂപയാണ് നിരക്ക്. കർക്കിടക മാസത്തില്‍ നാലമ്ബല ദർശന യാത്രകള്‍ ഉണ്ടാകും. ജൂലൈ 19, 20, 26, 27, 31 ദിവസങ്ങളില്‍ കോട്ടയം നാലമ്ബല യാത്രകളും ജൂലൈ 25 ന് തൃശൂർ നാലമ്ബല യാത്രയും ഒരുക്കിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി മേഖലയില്‍ സ്ഥിതിചെയ്യുന്ന ഓക്‌സിവാലി യാത്ര ജൂലൈ 23ന് ആരംഭിക്കും. ഒരു ദിവസത്തെ ത്രീസ്റ്റാർ ഭക്ഷണം, താമസം എന്നിവ ഉള്‍പ്പെടെ 4480 രൂപയാണ് നിരക്ക്. ഫോണ്‍: 9747969768, 9995554409.

Hot Topics

Related Articles