കോട്ടയം : സംക്രാന്തി കുഴിയാലിപ്പടിയിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ വീണതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടായ കാറ്റിൽ ആണ് മരം കടപുഴകി വീണത്. ഇതേ തുടർന്ന് മരം വൈദ്യുതി പോസ്റ്റിന് മുകളിലേയ്ക്ക് വീണു. ഇതോടെ റോഡ് ഗതാഗതം തടസപ്പെടുക ആയിരുന്നു. കെ എസ് ഇ ബി അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Advertisements