കോട്ടയം: കെ.കെ റോഡിൽ കളത്തിപ്പടിയിൽ ബൈക്ക് അപകടത്തിൽ റോഡരികിൽ വീണു കിടന്ന് രണ്ട് യുവാക്കൾ. പരിക്കേറ്റ് റോഡിൽ വീണു കിടന്നവരെ നാട്ടുകാർ ചേർന്ന് കളത്തിപ്പടിയിൽ തന്നെയുള്ള കാരിത്താസ് ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11.20 ഓടെയായിരുന്നു അപകടമെന്ന് സംശയിക്കുന്നു. കോട്ടയം ഭാഗത്തു നിന്നും എത്തിയതെന്ന് സംശയിക്കുന്ന പൾസർ ബൈക്ക് റോഡരികിൽ മറിഞ്ഞു കിടക്കുകയായിരുന്നു. രണ്ടു യുവാക്കളും അബോധാവസ്ഥയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റതിനാൽ രണ്ടു പേരെയും തെള്ളകം കാരിത്താസ് ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. പരിക്കേറ്റ രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
Advertisements