കേരളത്തിലെ ആരോഗ്യ മേഖലയിൽ സർക്കാർ അലംഭാവം:കേരള കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് ; ജൂലൈ ഏഴിന് കേരള കോൺഗ്രസ് എം ധർണ്ണ

കോട്ടയം: കേരളത്തിന്റെ ആരോഗ്യ മേഖലയിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു. മെഡിക്കൽ കോളേജുകൾക്കും ജില്ല -ജനറൽ ആശുപത്രികൾക്കും സർക്കാർ അനുവദിച്ച പണം കുത്തനെ വെട്ടി കുറച്ചത് മൂലം ആശുപത്രികളിൽ നടക്കേണ്ട ശസ്ത്രക്രിയകളും ചികിത്സകളും മുടങ്ങിയിരിക്കുന്ന ഈ ഘട്ടത്തിൽ അടിയന്തരമായി സർക്കാർ പണം അനുവദിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisements

കേരളപ്പിറവിക്ക് ശേഷം വിവിധ സർക്കാരുകൾ പടുത്തുയർത്തിയ ആരോഗ്യ മേഖല താറുമാറാക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തിൽ ജില്ലാ കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. ഇക്കാര്യങ്ങൾ ആരോഗ്യ വകുപ്പിലെ തന്നെ സീനിയർ ഡോക്ടർ പൊതുസമൂഹത്തിന് മുമ്പിൽ തുറന്നു പറഞ്ഞതോടുകൂടി ഇതിന്റെ ഗൗരവം ഇരട്ടിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പതിവായി ശസ്ത്രക്രിയകൾ മുടങ്ങുന്നത് മൂലം രോഗികൾ വളരെ ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടുകയാണ്. രോഗനിർണയത്തിനുള്ള ഉപകരണങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കേടായത് മാറി പുതുതായി വാങ്ങാത്തത് മൂലം രോഗികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് വളരെയധികം സാമ്പത്തിക ഭാരം സാധാരണക്കാരായ രോഗികളുടെമേൽ അടിച്ചേൽപ്പിക്കുന്നു. മാസങ്ങളായി മരുന്ന് ക്ഷാമം മൂലം സർക്കാർ ആശുപത്രികളിൽ വരുന്ന രോഗികൾ വലയുകയാണ്.
മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിലനിൽക്കുന്ന ഗുരുതര പൂർണ്ണമായ സാഹചര്യം അടിയന്തരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് പാർട്ടിയുടെ ജൂലൈ മാസം ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ട ധർണ നടത്താൻ ജില്ല കമ്മിറ്റി തീരുമാനിച്ചു.

കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് അഡ്വ. ജയ്‌സൺ ജോസഫ് ഒഴുകയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ജനറൽ അഡ്വ.ജോയ് എബ്രഹാം എക്‌സ് എം പി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി വൈസ് ചെയർമാൻമാരായ വക്കച്ചൻ മറ്റത്തിൽ എക്‌സ് എം പി, കെ എഫ് വർഗീസ്, സീനിയർ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ സംസ്ഥാന അഡൈ്വസർ തോമസ് കണ്ണന്തറ ഉന്നത അധികാര സമിതി അംഗങ്ങളായ അഡ്വ. പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, സന്തോഷ് അഗസ്റ്റിൻ കാവുകാട്ട്, അഡ്വ ചെറിയാൻ ചാക്കോ, പ്രൊഫ. മേഴ്‌സി ജോൺ മൂലക്കാട്ട്, പോൾസൺ ജോസഫ്,സി വി തോമസ്‌കുട്ടി, ജോർജ് പുളിങ്കാട്, ബിനു ചെങ്ങളം, സാബു ഒഴുങ്ങാലി, സാബു പ്ലാത്തോട്ടം, ജോയ് ചെട്ടിശ്ശേരി, അഡ്വ പിസി മാത്യു, അജിത് മുതിരമല, ജെയിംസ് മാത്യു, ആന്റണി തുപ്പലഞ്ഞി, എബി പൊന്നാട്ട്, ജോർജ്കുട്ടി മാപ്പിളശ്ശേരി,സി കെ ജെയിംസ്, പിസി പൈലോ, സാബു പീടിയേക്കൽ, ആർ ശശിധരൻ നായർ, ജോസഫ് തോമസ്, ഷൈജി ഓട്ടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles