കോട്ടയം: കോടിമതയിൽ വാഹനാപകടത്തിൽ മരിച്ച അർജുൻ സുനിലിന്റെ സംസ്‌കാരം നാളെ നടക്കും. നാളെ ജൂലൈ രണ്ട് ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് കൊല്ലാട് നാൽക്കവലയിലുള്ള വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെ കോടിമത നാലുവരിപ്പാതയ്ക്കും കോടിമത പാലത്തിനും മധ്യേയുണ്ടായ അപകടത്തിലാണ് അർജുൻ സുനിലിനും ഒപ്പമുണ്ടായിരുന്നയാൾക്കും മരണം സംഭവിച്ചത്. കോടിമത മംഗലാലയം വീട്ടിൽ കെ.ആർ സുനിൽകുമാറിന്റെയും, മഞ്ജു സുനിലിന്റെയും മകനാണ് മരിച്ച അർജുൻ. അമ്മ മഞ്ജു സുനിൽ നാട്ടകം സിമന്റ് കവല പതിപ്പറമ്പിൽ കുടുംബാംഗമാണ്. സഹോദരൻ രാഹുൽ സുനിൽ.
Advertisements