കോട്ടയം: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് ഇന്ന് ജൂലൈ മൂന്നിന് തുടക്കമാകും. ജൂലൈ മൂന്ന് മുതൽ ജൂലൈ ആറ് വരെയാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക.
ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകളിൽ നിന്ന് ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കുറവിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടരുന്ന ഓഫർ വിൽപ്പനയും ഇതോടൊപ്പം തുടരുകയാണ്. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിലൂടെ ഓഫർ വിൽപ്പനയുടെ ഭാഗമാകും.
ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജുവലറി, സ്പെക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയും ഓഫർ ദിനങ്ങളിൽ രാത്രി വൈകി പ്രവർത്തിക്കും. രാവിലെ 9 ന് തുറക്കുന്ന മാൾ പുലർച്ചെ രണ്ട് മണി വരെ തുറന്ന് പ്രവർത്തിക്കും. ഷോപ്പേഴ്സിനായി പ്രത്യേക പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് ഇന്ന് ജൂലൈ മൂന്നിന് തുടക്കം

Advertisements