യുവാക്കളിൽ വന്ധ്യത പ്രശ്നം കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കളെയും യുവതികളെയും വന്ധ്യത പ്രശ്നം ബാധിക്കുന്നതായി ഗവേഷകർ പറയുന്നു. മോശം ഭക്ഷണക്രമം, സമ്മർദ്ദം, പാരിസ്ഥിതിക വിഷാംശം തുടങ്ങിയവ വന്ധ്യത പ്രശ്നത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്.
മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നതും, സ്ക്രീൻ സമയം, ഔട്ട്ഡോർ ഗെയിമുകളിലും വ്യായാമങ്ങളിലും കുറവുണ്ടാകുന്നത് എന്നിവ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ വന്ധ്യത പ്രശ്നം കൂട്ടിയിട്ടുണ്ട്. ഉദാസീനമായ ജീവിതശൈലി ഇപ്പോൾ സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുത്പാദന ആരോഗ്യം വഷളാകുന്നതിന് കാരണമാകുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യായാമമില്ലായ്മ ഇൻസുലിൻ പ്രതിരോധം, ശരീരഭാരം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. ഇത് സ്ത്രീകളിലെ അണ്ഡോത്പാദനത്തെയും പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെയും ബാധിച്ചേക്കാം.
സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പോലുള്ള പ്രശ്നങ്ങളും വർദ്ധിക്കുന്നു. പുരുഷന്മാരിൽ, കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ ബീജത്തിന്റെ ഗുണനിലവാരത്തെയും ലൈംഗിക പ്രവർത്തനത്തെയും മൊത്തത്തിൽ ബാധിക്കുന്നു.
വന്ധ്യത പ്രശ്നം കൂട്ടുന്നതിൽ അമിതവണ്ണം പ്രധാന പങ്കാണ് വഹിക്കുന്നത്. ശരീരത്തിലെ അധിക കൊഴുപ്പ് ലൈംഗിക ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.
ഉദാസീനമായ ജീവിതശൈലി രക്തചംക്രമണം മോശമാകുന്നതിനും ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിക്കുന്നതിനും കാരണമാകും. ഇത് അണ്ഡത്തിനും ബീജകോശങ്ങൾക്കും ദോഷകരമാണ്. പതിവ് വ്യായാമം ആന്റിഓക്സിഡന്റ് പ്രതിരോധം മെച്ചപ്പെടുത്തുകയും നല്ല കോശ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു. ദിവസേനയുള്ള വ്യായാമം കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും മൊത്തത്തിലുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.
വന്ധ്യത പ്രശ്നം പരിഹരിക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. നടത്തം, യോഗ, ജിം, അല്ലെങ്കിൽ സ്പോർട്സ് എന്നിവ ശീലമാക്കുക. ചെറുപ്പക്കാർ പ്രതിദിനം കുറഞ്ഞത് 30 മിനിറ്റ് മിതമായ വ്യായാമം ശീലമാക്കുക.
2. സമീകൃതാഹാരത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുക.
3. സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയും നന്നായി ഉറങ്ങുകയും ചെയ്യുക.