കോട്ടയം : പാറമ്പുഴ മോസ്കോയിൽ മീനച്ചിലാറ്റിൽ ഒഴുകിയെത്തിയ മൃതദേഹം മുണ്ടക്കയത്ത് നിന്നും കാണാതായ ആളുടേത് എന്ന് തിരിച്ചറിഞ്ഞു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജൂലൈ 3 വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടുകൂടിയാണ് മീനച്ചിലാറ്റിൽ പാറമ്പുഴയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മണർകാട് പോലീസും കോട്ടയത്തു നിന്നുള്ള അഗ്നി രക്ഷാസേന സംഘവും ചേർന്ന് സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. തുടർന്ന് മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Advertisements