കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിൽ കെട്ടിടം ഇടിഞ്ഞു വീണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡ് തകർത്തു. ഇതേ തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തകർത്ത് ഉള്ളിൽ കടന്ന പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സംഘർഷത്തെ തുടർന്ന് നാലു റ ൗണ്ടാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കുപ്പിയും, കല്ലും അടക്കം പ്രവർത്തകർ പൊലീസിനു നേരെ വലിച്ചെറിഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് എത്തിയ മാർച്ച് കവാടത്തിൽ ബാരിക്കേഡ് ഉയർത്തിയാണ് പൊലീസ് തടഞ്ഞത്. കവാടത്തിൽ ബാരിക്കേഡ് ഉന്തിമറിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് വലിയ സംഘർഷം സ്ഥലത്ത് ഉണ്ടായി. ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ ഇതിനു മുകളിൽ കയറി നിൽക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
ബിന്ദുവിന്റെ മരണം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകർ ബാരിക്കേഡ് തകർത്തു; പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

Previous article