ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം; ഈ മൂന്ന് മീനുകൾ ഭക്ഷണത്തിൽ ശീലമാക്കൂ..

കൊളസ്ട്രോളിനെ ഇന്ന് പലരും പേടിയോടെയാണ് നോക്കി കാണുന്നത്. പലരും കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് ചില ഭക്ഷണങ്ഹൽ ഒഴിവാക്കാറുമുണ്ട്. കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. തെറ്റായ ജീവിതരീതികൾ കൊളസ്‌ട്രോളിന്റെ അളവ് കൂടാൻ ഇടയാക്കും. കൊളസ്‌ട്രോൾ നില ഉയരുമ്പോൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിശോധന നടത്തുമ്പോഴായിരിക്കാം കൊളസ്‌ട്രോൾ കൂടി നിൽക്കുന്നതായി അറിയുന്നത്. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ചില മത്സ്യങ്ങൾ സഹായിക്കുന്നുണ്ട്.

Advertisements

സാൽമൺ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാൽമൺ മത്സ്യത്തിൽ ഐക്കോസാപെന്റേനോയിക് ആസിഡ് (EPA), ഡോകോസഹെക്സെനോയിക് ആസിഡ് (DHA) എന്നിവ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് തവണ സാൽമൺ മത്സ്യം കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകളെ ഗണ്യമായി കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റായ സെലിനിയം, അസ്റ്റാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് സാൽമൺ മത്സ്യം.

അയല

ഒമേഗ-3 അയലയിൽ അടങ്ങിയിട്ടുണ്ട്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ സംരക്ഷിക്കാനോ വർദ്ധിപ്പിക്കാനോ സഹായിക്കുന്നു. അയല പോലുള്ള മത്സ്യങ്ങൾ അടങ്ങിയ ഭക്ഷണക്രമം കൊളസ്ട്രോൾ അനുപാതം മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. അയലയിൽ വിറ്റാമിൻ ബി 12 ഉം വിറ്റാമിൻ ഡിയും കൂടുതലാണ്. ഇവ രണ്ടും ഹൃദയാരോഗ്യത്തിലും നാഡികളുടെ പ്രവർത്തനത്തിലും വീക്കം കുറയ്ക്കുന്നതിലും പങ്കു വഹിക്കുന്നു.

മത്തി

മത്തിയിൽ ഒമേഗ-3 അടങ്ങിയിട്ടുണ്ട്. കൂടാതെ കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ, കോഎൻസൈം Q10 (CoQ10) എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും ധമനിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇവ സഹായിച്ചേക്കാം.

Hot Topics

Related Articles