പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ഓർമ്മപ്പെരുന്നാൾ നാളെ ജൂലൈ ആറിന് കൊടിയേറും

കോട്ടയം : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ നാലാം ഓർമ്മപ്പെരുന്നാൾ നാളെ ജൂലൈ ആറിന് കൊടിയേറും. ജൂലൈ 6 ഞായറാഴ്ച്ച രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന് വിശുദ്ധ കുർബാന. ശേഷം പെരുന്നാൾ കൊടിയേറ്റ്. ജൂലൈ 6 മുതൽ 12 വരെ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും മെത്രാപ്പോലീത്താമാരും നേതൃത്വം നൽകുമെന്ന് അരമന മാനേജർ യാക്കോബ് റമ്പാൻ അറിയിച്ചു.

Advertisements

Hot Topics

Related Articles