കോട്ടയം: ബിന്ദുവിന്റെ മരണത്തിൽ കുറ്റക്കാരായവർക്ക് എതിരെ നടപടിയെടുക്കുക, ആരോഗ്യ മന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി നടത്തിയ മെഡിക്കൽ കോളേജ് ആശുപത്രി മാർച്ചിൽ സംഘർഷം. സംഘർഷത്തിൽ ബിജെപി നേതാവും കോട്ടയം നഗരസഭ പാർലമെന്ററി പാർട്ടി നേതാവുമായ വിനു ആർ മോഹന് പരിക്കേറ്റു. ഇന്നു രാവിലെയാണ് ബിജെപി നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് മെഡിക്കൽ കോളേജ് കവാടത്തിൽ പൊലീസ് തടഞ്ഞു. ഇതിന് ശേഷം ഉണ്ടായ സംഘർഷത്തിനിടെയാണ് വിനു ആർ.മോഹന് പരിക്കേറ്റത്. വിനുവിന്റെ കാലിന് ആറ് തുന്നിക്കെട്ടൽ വേണ്ടി വന്നിട്ടുണ്ട്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
Advertisements