കോട്ടയം ജില്ലയിലെ ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് വിരട്ടും വിലപേശലും; പണം തട്ടാൻ ശ്രമം നടന്നതായി ആരോപണം; ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ

കോട്ടയം: ജില്ലയിലെ ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് പണം തട്ടാൻ ശ്രമം നടക്കുന്നതായി ആരോപണം. കറുകച്ചാലിലെ ഹോട്ടലിൽ എത്തി ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞാണ് പണപ്പിരിവിന് ശ്രമിച്ചത്. സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സഹിതം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കോട്ടയം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ തട്ടിപ്പുകാരൻ ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് രംഗത്ത് എത്തിയത്.

Advertisements

ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് എത്തുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെപ്പറ്റി ചോദിക്കുകയുമാണ് എന്നാണ് പരാതി. ഇതേ തുടർന്ന് ഭീഷണിയുടെ സ്വരത്തിൽ ഹോട്ടൽ ഉടമകൾക്ക് നേരെ ഭീഷണി മുഴക്കുകയാണ് എന്നാണ് പരാതി. ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ തട്ടിപ്പു സംബന്ധിച്ചു നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. അതുകൊണ്ടു തന്നെ ഹോട്ടൽ അസോസിയേഷൻ അംഗങ്ങളായ ഹോട്ടൽ ഉടമകൾ തട്ടിപ്പിൽപ്പെട്ടിട്ടില്ല. എന്നാൽ, അസോസിയേഷൻ അംഗമല്ലാത്ത ഹോട്ടൽ ഉമടകൾ തട്ടിപ്പിൽ പെട്ടിട്ടുണ്ടോ എന്നുള്ള സംശയത്തിലാണ് ഹോട്ടൽ ഉടമകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ ഹോട്ടലുകളിൽ വ്യാപകമായി തട്ടിപ്പിന് ശ്രമം നടക്കുന്നതിന് എതിരെ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട തട്ടിപ്പുകാരന്റെ ചിത്രവും സിസിടിവി ക്യാമറാ ദൃശ്യങ്ങളും സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

Hot Topics

Related Articles