കോന്നി പയ്യനാമൺ ക്വാറി അപകടം: കാണാതായ തൊഴിലാളിക്കായി തിരച്ചിൽ തുടരും ; അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ

പത്തനംതിട്ട: കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും. ബീഹാർ സ്വദേശിയെ കണ്ടെത്താനുള്ള ദൗത്യത്തിൽ എൻഡിആർഎഫ് സംഘവും പങ്കാളികളാകും. ഒഡീഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തു. ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജിയോളജി വകുപ്പിന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Advertisements

അളവിൽ കൂടുതൽ പാറ പൊട്ടിക്കൽ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അടുത്ത വർഷം വരെ ക്വാറിക്ക് ലൈസൻസ് ഉണ്ടെന്ന് കളക്ടർ വ്യക്തമാക്കി. ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സംഭവത്തിൽ തുടർ നടപടി സ്വീകരിക്കുക. അപകട സാഹചര്യത്തിൽ ക്വാറി പ്രവർത്തനം നിർത്തിവെപ്പിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടസ്ഥലത്ത് ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും മലയിടിച്ചിൽ ഉണ്ടായതോടെയാണ് രക്ഷാദൗത്യം നിർത്തിയത്. 

ഫയർഫോഴ്സ് സംഘത്തിന് പുറമേ 27 അംഗ എൻ.D.ആർഎഫ് സംഘവും ദൗത്യത്തിന്റെ ഭാഗമാകും. അപകടത്തിൽ പാറക്കടിയിൽ പെട്ടുപോയ ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പാറ പൊട്ടിക്കലിന് മുന്നോടിയായി തട്ട് ഒരുക്കുന്നതിനിടെയാണ് ഹിറ്റാച്ചിക്ക് മുകളിലേക്ക് മലയിടിഞ്ഞ് വീണത്. 

അടിയിൽ പെട്ടുപോയ ഇതര സംസ്ഥാന തൊഴിലാളികളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. അനുമതി ഇല്ലാതെയാണ് ചെങ്കുളത്ത് ക്വാറിയുടെ പ്രവർത്തനം എന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും ജിയോളജി വകുപ്പിന്റെ അനുമതി ഉണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Hot Topics

Related Articles