കോട്ടയം: പേരൂരിൽ പിക്കപ്പ് വാനും ജീപ്പും കൂട്ടിയിടിച്ച് മരിച്ച യുവാവിൻ്റെ സംസ്കാരം നാളെ ജൂലൈ ഒൻപത് ബുധനാഴ്ച നടക്കും. ഏറ്റുമാനൂർ പുന്നത്തുറ വെസ്റ്റ് മാളിയേക്കൽ ജോമി തോമസാണ് (31) ഇന്നലെ രാത്രി ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ പേരൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തിൻ്റെ സംസ്കാരം നാളെ ജൂലൈ ഒൻപത് ബുധനാഴ്ച വൈകിട്ട് മൂന്നിന് പുന്നത്തുറ പള്ളിക്കുന്ന് സെൻ്റ് തോമസ് പള്ളിയിൽ നടക്കും.
Advertisements
ജോമി സഞ്ചരിച്ചിരുന്ന കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ ജോമിയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.