കുറുപ്പന്തറ : മണ്ണാറപ്പാറ സെന്റ് സേവ്യഴ്സ് പള്ളിക്കുള്ളിലെ മേൽക്കുര വൃത്തിയാകുന്നതിനിടെ നടന്ന അപകടത്തിൽ പരിക്കേറ്റ ചികിൽസയിൽ ആയിരുന്ന അതിഥി തൊഴിലാളി കൂടി മരിച്ചു. ആസാം സ്വദേശി ലോഗിൻ കിഷ്ക്കു (29) ആണ് ഇന്ന് വെളുപ്പിന് മരിച്ചത്. കഴിഞ്ഞ ഞായർ ഉച്ചക്ക് 12.30 ഓടെ ആയിരുന്നു അപകടം നടന്നത്. പള്ളി കൈക്കാരൻ കുറുപ്പന്തറ ഇരവിമംഗലം കുറുംപ്പം പറമ്പിൽ ജോസഫ് ഫിലിപ്പ് ( ഔസേപ്പച്ചൻ 58 ) സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു.
Advertisements
അപകടത്തിൽ പരിക്കേറ് മറ്റൊരു അതിഥി തൊഴിലാളി ആസാം സ്വദേശി റോബി റാം സോറൻ (21) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആണ്. മരണമടഞ്ഞ കൈക്കാരൻ ഔസേപ്പച്ചന്റെ സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.