വെള്ളൂർ: പഞ്ചായത്ത് കുളത്തിൽ വീണ്
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ താളലയം ഭാഗത്ത് മാന്തടത്തിൽ പാപ്പച്ചൻ്റെ മകൻ ജോളി (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisements
ചൊവ്വാഴ്ച ഉച്ചയ്ക്ക്12.30 ഓടെയാണ് ഇറുമ്പയം താളലയം ഭാഗത്തുള്ള പഞ്ചായത്ത് വക കുളത്തിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കടത്തുരുത്തിയിൽ നിന്നും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് മൃതദേഹം കരക്കെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാൾ അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.