ചൂട് കാലത്ത് രാത്രിയിൽ ഫാനിടാതെ കിടക്കാനാവില്ല; രാത്രിയിൽ ഫാനിട്ട് കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ; നിർണ്ണായകമായ കാര്യങ്ങൾ ശ്രദ്ധിക്കുക

ഹെൽത്ത് ഡെസ്‌ക്
മാർച്ച് പകുതിയായതോടെ ചൂട് കനത്തു.. രാത്രിയിൽ ഫാനിടാതെ ഉറങ്ങാൻ സാധിക്കാത്തവരാണ് മിക്കവരും. ചിലർക്ക് ഫാനിന്റെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ സാധിക്കില്ല. എന്നാൽ, രാത്രി മുഴുവൻ സമയവും ഫാൻ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ? മുറിയിലെ ചൂട് കുറയാൻ എയർ കൂളറോ എയർ കണ്ടീഷനറോ വേണം. മുറിയിൽ നല്ല കാറ്റുണ്ടാക്കുക മാത്രമാണ് ഫാൻ ചെയ്യുന്നത്. ചൂടുകാലത്ത് വിയർപ്പു കൂടും. വിയർപ്പിനുമേൽ കാറ്റടിക്കുമ്‌ബോൾ ജലാംശം ബാഷ്പീകരിക്കും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്.

Advertisements

രാത്രി മുഴുവൻ ഫാനിട്ടുറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
ഫാനിന്റെ ലീഫുകൾ പൊടിയും ചിലന്തി വലകളും ഒക്കെ പറ്റിപ്പിടിച്ചിരിക്കാനുള്ള സുരക്ഷിത സ്ഥലമാണ്. അതിനാൽ ഫാനിന്റെ ലീഫിന്റെ ഇരു വശവും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. ഫാനുകളുടെ കൊളുത്തും നട്ടും ബോൾട്ടും സ്‌ക്രൂവുമൊക്കെ സുരക്ഷിതമാണോ എന്നും ഇടയ്ക്കിടെ കൃത്യമായി പരിശോധിക്കണം. രാത്രി മുഴുവൻ ഫാനിട്ടു കിടക്കുന്നവർ കിടപ്പുമുറിയിൽ നല്ല വെന്റിലേഷൻ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗ്ന ശരീരത്തിൽ കൂടുതൽ നേരം കാറ്റടിക്കുമ്‌ബോൾ ചർമ്മം വല്ലാതെ വരണ്ടു പോകും. ഫാനിട്ട് ഉറങ്ങിയാൽ ചർമ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിർജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവർ ഉണരുമ്‌ബോൾ ക്ഷീണിതരായി കാണപ്പെടാൻ ഒരു കാരണം. ഇത്തരക്കാർക്ക് ഉറക്കം ഉണരുമ്‌ബോൾ കടുത്ത ശരീര വേദനയും ഉണ്ടാകും. ആസ്ത്മയും അപസ്മാരവും ഉള്ളവർ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. കുഞ്ഞുങ്ങളുടെ മുഖത്തേക്കും കിടക്കുന്ന സമയത്തും അല്ലാത്തപ്പോഴും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം.

മിതമായ വേഗതയിൽ ഫാനിടുന്നതാണ് എപ്പോഴും നന്ന്. കിടപ്പുമുറിയിൽ വസ്ത്രങ്ങൾ, കടലാസുകൾ, പുസ്തകങ്ങൾ, ചാക്കുകെട്ടുകൾ, ബോക്‌സുകൾ എന്നിവയൊന്നും വാരിക്കൂട്ടിയിടരുത്. അതിൽ നിന്ന് പൊടിപറന്ന് അലർജിയുണ്ടാക്കിയേക്കും. കൊതുകിനെ ഓടിക്കാനാണ് ചിലർ അമിത വേഗതയിൽ ഫാനിടുന്നത്. എന്നാൽ, ഫാനുകൾ കൊണ്ട് കൊതുകിനെ തുരത്താമെന്ന് കരുതേണ്ട. കൊതുകിനെ പ്രതിരോധിക്കാൻ കൊതുകു വല തന്നെയാണ് ഉപയോഗിക്കേണ്ടത്. പെഡസ്റ്റ്യൽ ഫാനിനേക്കാൾ മുറിയിൽ എല്ലായിടവും കാറ്റ് എത്തിക്കുന്നത് സീലിംഗ് ഫാനാണ്. ശരീരം മുഴുവൻ മൂടും വിധം വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവൻ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവർ കിടക്കാൻ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.