പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് വിജ്ഞാന വിനിമയത്തിലൂടെ നവോത്ഥാനം യാഥാർത്ഥ്യമാക്കിയ കർമയോഗി; കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്‌ക്കൂൾസ് സ്ഥാപക സ്മൃതി സംഗമം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.

ചിത്രം: കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്‌കൂൾസ് സ്ഥാപക സ്മൃതി സംഗമം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ, മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ. ഡോ.കുര്യൻ തോമസ്, അഡ്വ. ബിജു ഉമ്മൻ, ഫാ.തോമസ് വർ?ഗീസ് അമയിൽ, ഫാ ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ.ജേക്കബ് ജോൺ എന്നിവർ സമീപം.

Advertisements

കോട്ടയം : കേരളത്തിലെമ്പാടും വിദ്യാലയങ്ങൾ സ്ഥാപിച്ച് മലങ്കരസഭയുടെ മിഷനറി പ്രവർത്തനങ്ങൾക്ക് പുതു ചരിത്രം രചിച്ച
ക്രാന്തദ?ർശിയായിരുന്നു പുലിക്കോട്ടിൽ ജോസഫ് മാർ ?ദീവന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വിദ്യാവെളിച്ചത്തിലൂടെ മാത്രമേ സമൂഹത്തിലെ ഇരുട്ടകറ്റാൻ കഴിയൂവെന്ന് അദ്ദേഹം പ്രവർത്തിയിലൂടെ തെളിയിച്ചു. ജാതി മത വ്യത്യാസമില്ലാതെ ഏവർക്കും അറിവ് പകർന്നത് വഴി നവോത്ഥാനത്തിന് വേ?ഗം പകരാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പഴയ സെമിനാരിയിൽ നടത്തിയ സ്ഥാപക സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്‌കൂൾസ് കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. വൈദീക ട്രസ്റ്റി ഫാ ഡോ തോമസ് വർഗീസ് അമയിൽ മുഖ്യപ്രഭാഷണം നടത്തി. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ, ചരിത്രകാരൻ ഡോ. എം. കുര്യൻ തോമസ്, എം.ഡി.സെമിനാരി ഹയർസെക്കൻഡറി സ്‌ക്കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് ജോൺ എന്നിവർ പ്രസംഗിച്ചു.

കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്‌കൂൾസ് ചരിത്രവും ദർശനവും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. വെണ്ണിക്കുളം സെന്റ ബഹനാൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ മീഡിയാ വിങ് തയ്യാറാക്കിയ നവോത്ഥാന വഴികളിലെ ജ്ഞാന പ്രകാശം എന്ന ഡോക്യുമെന്ററി ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ സ്വിച്ച് ഓൺ ചെയ്തു.

മികച്ച വിദ്യാലയങ്ങൾക്കുള്ള നസ്രാണി ട്രോഫി പുരസ്‌ക്കാരത്തിന് വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്.എസ്.എസ്, ഈങ്ങാപ്പുഴ എം.ജി.എം എച്ച് എസ് എസ്, വാകത്താനം യു.പി, തിരുവല്ല എം.ജി.എം.എൽ പി, പാമ്പാടി എം.ഡി.എൽ.പി സ്‌ക്കൂളുകൾ അർഹരായി. മികച്ച അധ്യാപകർക്കുള്ള വിദ്യാമൃതം പുരസ്‌ക്കാരം പ്രിയ ജേക്കബ്, ?ഗ്രേസൻ മാത്യു, ലാലി മാത്യു, റെജി എസ്, ഷിജോ ബേബി, സൂസൻ കെ ജോൺ എന്നിവർക്ക് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിച്ചു.

Hot Topics

Related Articles